കൊടകര, ചാലക്കുടി മേഖലയിലെ വിവിധ വിദ്യാലയങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സീനിയര്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കൊടകര ഗവ. സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് സല്യൂട്ട് സ്വീകരിച്ചു. 13 വിദ്യാലയങ്ങളില്‍ നിന്നുള്ള 550 കേഡറ്റുകളാണ് 23 പ്ലാറ്റൂണുകളായി പരേഡില്‍ പങ്കെടുത്തത്. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, എസ്.പി.സി. ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.ആര്‍. മനോഹരന്‍, കൊടകര എസ്.ഐ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു
കൊടകര, ചാലക്കുടി മേഖലയിലെ സീനിയര്‍ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി.
