ചിമ്മിനി ഡാം നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ കുടിയൊഴിപ്പിക്കപ്പെട്ട ഓരോ കുടുംബത്തിനും അവകാശപ്പെട്ട ഒരേക്കര്‍ ഭൂമിയില്‍ 65 സെന്റ് സ്ഥലം വീതം നല്‍കിയിരുന്നു. ബാക്കിയുള്ള 35 സെന്റ് ഭൂമി കൂടി നല്‍കാനാണ് നടപടിയായത്. മൂപ്ലിയം വില്ലേജില്‍ കല്‍ക്കുഴി സ്‌കൂളിനടുത്തായി ജലവിഭവ വകുപ്പ് നല്‍കുന്ന ഏഴര ഏക്കര്‍ സ്ഥലമാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. റവന്യൂ മന്ത്രി കെ. രാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ .മന്ത്രി കെ. രാധാകൃഷ്ണന്‍, .ജില്ലാ കളക്ടര്‍ ഹരിതാ വി. കുമാര്‍, ജില്ലാ സബ് കളക്ടര്‍ അഹമ്മദ് ഷെഫീഖ്, എസ്.ടി. ഡെവലപ്‌മെന്റ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ട്യ, ഡെപ്യൂട്ടി കളക്ടര്‍മാരായ പി.എ. യമുന ദേവി, വിഭൂഷണന്‍, ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍. രാജു, തഹസില്‍ദാര്‍ വി.ബി. ജ്യോതി , അഡിഷണല്‍ തഹസില്‍ദാര്‍മാരായ എന്‍. അശോക് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, ഊര് മൂപ്പന്‍ ഗോപാലന്‍, മറ്റു ജനപ്രതിനിധികള്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങുന്ന സംഘം സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സ്ഥലം ലഭിക്കുന്ന കുടുംബങ്ങളുമായി സംസാരിച്ചു