പുതുക്കാട് മണ്ഡലത്തില്‍ ഡിസംബര്‍ 6ന് നടക്കുന്ന നവ കേരള സദസിന്റെ പ്രചരണാര്‍ത്ഥം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ പാചക മത്സരം സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സമ്മാനവിതരണം നിര്‍വഹിച്ചു. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന, തൊഴിലുറപ്പ്, കുടുംബശ്രീ, പഞ്ചായത്ത് ഓഫീസ് മെമ്പര്‍മാര്‍, ജീവനക്കാര്‍, വിവിധ സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നായി 14 ടീമുകള്‍ പാചക മത്സരത്തില്‍ പങ്കെടുത്തു. പഞ്ചായത്തിലെ കാറ്ററിങ് യൂണിറ്റ് നടത്തുന്നവര്‍ വിധികര്‍ത്താക്കളായി. ഒന്നാം സമ്മാനം 2500 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും മൂന്നാം സമ്മാനം 1000 രൂപയും നല്‍കി. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി. …