പാലിയേക്കരയിൽ വൻ എം.ഡി.എം.എ വേട്ട, രണ്ടുപേർ കുടുങ്ങി!
പുതുക്കാട് വൻ രാസലഹരി വേട്ട. പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്നാണ് തൃശൂർ റൂറൽ ഡാൻസാഫ് സംഘവും പുതുക്കാട് പൊലീസും ചേർന്ന് പിടികൂടിയത്. ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്. ബെംഗളൂരുവിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലായിരുന്നു പ്രതികളുടെ യാത്ര. പാലിയേക്കര
പാലിയേക്കരയിൽ വൻ എം.ഡി.എം.എ വേട്ട, രണ്ടുപേർ കുടുങ്ങി! Read More »



















