മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ‘റോബോ ടെക് എക്സ്പോ 2023’ പ്രദര്‍ശനം കൗതുകമായി
വിനോദത്തിലൂടെ കുട്ടികള്‍ക്ക് വിജ്ഞാനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ടിങ്കറിങ് ലാബിന്റെ നേതൃത്വത്തില്‍ പ്രദര്ശനമൊരുങ്ങിയത്. സ്കൂള്‍ പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അതിനൂതന സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള് പ്രയോജനപ്പെടുത്തി. ആളുകളെ അഭിവാദ്യം ചെയ്യാനും സംസാരിക്കാനും കുട്ടികളോടൊത്തു കളിക്കാനും കൂടുന്ന എക്കോ റോബോര്‍ട്ടായിരുന്നു മേളയിലെ താരമായത്. പ്ലാസ്റ്റിക്ക് ബോട്ടില്‍ റിസര്‍വ് വെന്‍ഡിങ് മെഷീന്, മാലിന്യമടക്കമുള്ള നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള മെഷീനുകള്‍, ഊര്ജ്ജസംരക്ഷണത്തിനായുള്ള സോളാര്‍ ട്രാക്കര്‍, വാനനിരീക്ഷണത്തിനായി ടെലിസ്കോപ്പ്, അന്തരീക്ഷവായു മലിനമായാല്‍ മുന്നറിയിപ്പു നല്കുന്ന യന്ത്രം, പ്രകൃതി ദുരന്തങ്ങള്‍ വന്നാല്‍ മണ്ണിനടിയില്‍പ്പെട്ട …