അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ശൈലജ നാരായണന്‍ നേതൃത്വം നല്‍കി.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ശൈലജ നാരായണന്‍ നേതൃത്വം നല്‍കി.
തൃശൂരിലേക്ക് സംഘടന സമ്മേളനത്തിനു പോയ ബസുകള്‍ തടഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസയില്‍ 25 മിനിറ്റോളം ഗതാഗതതടസമുണ്ടായി. എല്ലാ ട്രാക്കുകളിലും സമ്മേളന വാഹനങ്ങള്‍ നിര്‍ത്തിയിട്ടതോടെ മണലി പാലം വരെ വാഹന നിരയുണ്ടായി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. തൃശൂരിലേക്ക് ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനുപോകുന്ന ബസുകളെ ടോളില്‍ നിന്നും ഒഴിവാക്കാമെന്ന് പ്ലാസ അധികൃതര്‍ പറഞ്ഞിരുന്നതായി സംഘടന പ്രവര്‍ത്തകര്‍ ജീവനക്കാരോട് പറഞ്ഞെങ്കിലും തങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ഇതോടെ പ്രവര്‍ത്തകര്‍ ബസുകള്‍ നിറുത്തി ടോള്‍പ്ലാസയില്‍ ഇറങ്ങി …
മഴവെള്ളം ഒഴുകിപോകാനുള്ള സംവിധാനം ഇല്ലാത്തതാണ് ഇവിടെ പ്രശ്‌നമാകുന്നത്. മഴക്കാലമായാല്‍ റോഡു തകര്‍ന്ന് സ്ഥിരമായി വെള്ളക്കട്ടുണ്ടാകുന്ന സ്ഥലമാണിത്. വെള്ളം കെട്ടിക്കിടന്ന് കുഴികള്‍ രൂപപ്പെടുന്നതിനാല്‍ മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുരിതം നിറഞ്ഞതായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് കഴിഞ്ഞ വര്‍ഷം ഇവിടെ ടൈല്‍വിരിച്ച് റോഡ് നവീകരിച്ചത്. എന്നാല്‍ മഴവെള്ളം പൂര്‍ണമായി ഒഴുകിപോകാനുള്ള സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്കായില്ല. റോഡരുകില്‍ നിര്‍മിച്ചിട്ടുള്ള ആഴവും വീതിയും കുറഞ്ഞ കാനയിലൂടെ ശരിയായ തോതില്‍ വെള്ളം ഒഴുകിപോകാത്തതാണ് റോഡില്‍ വെള്ളക്കെട്ടുരൂപപ്പെടാന്‍ ഇടയാക്കുന്നത്. കനത്തമഴ പെയ്യുമ്പോള്‍ നാലടിയോളം ഉയരത്തില്‍ റോഡില്‍ …
തൃക്കൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കാവല്ലൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പില്‍ വെള്ളം എത്തിയിട്ട് 10 ദിവസം പിന്നിട്ടു. തൃക്കൂരിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്‍ നിന്നും തൃക്കൂര്‍ പൊന്നൂക്കര വഴി ഭരതയിലെ കുടിവെള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ പൈപ്പ് തൃക്കൂര്‍ എസ്എംഎസ് റോഡില്‍ പൊട്ടിയതാണ് കാരണം. തൃക്കൂരിലെ ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വെള്ളം ഭരതയിലെ ടാങ്കില്‍ എത്തിയതിനുശേഷമാണ് 8, 9, 10, 11, 12, 13 വാര്‍ഡുകളിലേക്ക് വെള്ളം ലഭിക്കുക. 10 ദിവസത്തിനുള്ളില്‍ ഒരേസ്ഥലത്ത് തന്നെ …
വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങിയിട്ട് 10 ദിവസം Read More »
തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണു. പുതുക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. പുതുക്കാട് വടക്കേതൊറവില്‍ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരം മുറിക്കാരന്‍ മരിച്ചു. പുതുക്കാട് വടക്കെ തൊറവ് കൊടിയന്‍ വീട്ടില്‍ ഔസേഫിന്റെ മകന്‍ 64 വയസുള്ള വിത്സന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വടക്കെ തൊറവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു അപകടം. കേടുവന്ന തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. തെങ്ങില്‍ നിന്ന് തൊട്ടടുത്ത മാവിലേക്ക് കയര്‍ കെട്ടി നിര്‍ത്തുന്നതിനിടെ മാവിന്റെ ചില്ല അടര്‍ന്നതോടെ തെങ്ങ് ദിശമാറി മറിഞ്ഞുവീഴുകയായിരുന്നു. സമീപത്ത് മാറിനിന്ന വിത്സന്റെ …
തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് പുതുക്കാട് സ്വദേശിക്ക് ദാരുണാന്ത്യം Read More »
രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ആന്‍ജോ പുത്തൂര്‍ മുഖ്യകാര്‍മികനായി. ഫാദര്‍ സിജു കൊമ്പന്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരുന്നു. ഭക്തിനിര്‍ഭരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധിയാളുകളാണ് എത്തിയത്. വികാരി ഫാ. ജോയ് പെരേപ്പാടന്‍, ജനറല്‍ കണ്‍വീനര്‍ ബിജു പല്ലിശ്ശേരി, സെക്രട്ടറി വര്‍ഗ്ഗീസ് ആലപ്പാട്ട്, ട്രസ്റ്റിമാരായ യോഹന്നാന്‍ വടക്കേത്തല, നിജോഷ് അക്കരക്കാരന്‍, അസി. വികാരി ഫാദര്‍ ക്ലിന്റന്‍ പെരിഞ്ചേരി, ഫിനാന്‍സ് കണ്‍വീനര്‍ ജോസ് അന്തിക്കാടന്‍, പി.ആര്‍.ഒ. സൈമണ്‍ പുതുപ്പള്ളിപറമ്പില്‍ …
പറപ്പൂക്കര സെന്റ് ജോണ്‍ ഫൊറോന പള്ളിയിലെ വി. ലോനാ മുത്തപ്പന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി Read More »
സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗമാണ്. ചിയ്യാരം സ്വദേശിയാണ്. ചിയ്യാരത്തെ സ്വവസതിയിലും അതിനു ശേഷം 2 മണി മുതല്‍ 3 മണി വരെ തൃശൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 4 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും.
തെങ്ങ് മുറിക്കാന്‍ മുകളില്‍ കയറിയിരുന്ന ആള്‍ തെങ്ങ് മറിഞ്ഞ് വീണ് മരിച്ചു. മൂന്നുമുറി ഒമ്പതുങ്ങല്‍ കലങ്ങോല വീട്ടില്‍ 62 വയസുള്ള ജോസാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഒമ്പതുങ്ങലിലെ സ്വകാര്യ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ആനിയാണ് ജോസിന്റെ ഭാര്യ. ആന്റോ, ജിന്‍സി എന്നിവര്‍ മക്കളും ജോസ്‌ന, ആന്റോ എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് മൂന്നുമുറി പള്ളിയില്‍ നടക്കും.
പാലപ്പിള്ളിയില്‍ പുലിയുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്. ഒരാഴ്ചക്കിടെ 3 തവണ പുലിയിറങ്ങി 3 പശുക്കുട്ടികളെയും ഒരു മാനിനെയും പിടികൂടിയ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്റെ നീക്കം. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിനു ശേഷം കൂടുസ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഇതിനായി കാരിക്കുളം, മുപ്ലി, കുണ്ടായി എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. വെള്ളിക്കുളങ്ങര റേഞ്ചിന്റെ പരിധിയില്‍ വരുന്ന കാരികുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപവും കന്നാറ്റുപാടം സ്‌കൂളിന് സമീപവുമാണ് …
മണ്ണംപേട്ട തെക്കേക്കരയില്‍ ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. തൃക്കൂര്‍ പഞ്ചായത്തിലെ കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. ചൊവ്വാഴ്ച രാത്രിയില്‍ ആഞ്ഞുവീശിയ കാറ്റില്‍ 3 കൃഷിയിടങ്ങളിലായി അറുന്നൂറോളം വാഴകളാണ് ഒടിഞ്ഞ് വീണത്. മാന്തോട്ടത്തില്‍ ജെസ്റ്റിന്റെ മുന്നൂറിലധികം വാഴകളും കൊളമാത്ത് പ്രകാശന്റെ നൂറ്റമ്പതോളവും മുടിക്കുളത്തില്‍ ഭവദാസിന്റെ 150 ഓളം വാഴകളുമാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി നട്ടുവളര്‍ത്തിയ വാഴകളാണ് പൂര്‍ണമായും നശിച്ചത്. ഇന്‍ഷുറന്‍സുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ തങ്ങളുടെ ഏറെനാളത്തെ …
നാല് കൊലപാതക കേസുകളില്‍ അടക്കം പ്രതിയാണ് ഗുണ്ടാത്തലവന്‍ അനൂപ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡല്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകള്‍ അടക്കം 60 ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഗുണ്ടകളുടെ സംഗമമായി മാറിയ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ എടാ മോനെ എന്ന ഹിറ്റ് ഡയലോഗ് ഓടെ റീല്‍സായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പാര്‍ട്ടിയിലേക്ക് മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നത് അടക്കം റീല്‍സില്‍ ഉണ്ട്. കൊട്ടേക്കാട് പാടശേഖരത്താണ് പാര്‍ട്ടി നടത്തിയത്. അറുപതിലേറെ പേര്‍ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് ഇവിടെ എത്തി …
ആവേശം സിനിമ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍ Read More »
പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഈ മേഖലയില്‍ പുലിയിറങ്ങുന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്കു സമീപമായിരുന്നു പുലിയിറങ്ങിയത്. ജനവാസമേഖലയില്‍ നിരന്തരം പുലിയുടെ സാന്നിധ്യമുണ്ടാകുന്നത് തോട്ടം തൊഴിലാളികളെയും പ്രദേശവാസികളെയും ആശങ്കയിലാക്കുന്നുണ്ട്.
ഇ.കെ. അനൂപ് അദ്ധ്യക്ഷത വഹിച്ചു. പറപ്പൂക്കര ഫൊറോന പള്ളി വികാരി ഫാ. ജോയ് പെരേപ്പാടന്‍, ഇമാം സൈഫുദീന്‍ അല്‍ ഖാസിമി ഓണമ്പിള്ളി, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ. നാരായണന്‍, ബീന സുരേന്ദ്രന്‍, റീന ഫ്രാന്‍സിസ്, ഷീബ സുരേന്ദ്രന്‍, ഇ.ഡി. ദിലീഷ്, ടി.എസ്. അഭിലാഷ്, ഷാജു ഉറുവത്ത് എന്നിവര്‍ പ്രസംഗിച്ചു. //
ക്ഷേത്രം പ്രസിഡന്റ് കളരിക്കല്‍ ദിവാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാമന്‍ ദീപോജ്ജ്വലനം നിര്‍വ്വഹിച്ചു. സെക്രട്ടറി രഘു കുണ്ടനാട്ട്, ട്രഷറര്‍ സുധ സേതുമാധവന്‍, കമ്മറ്റി അംഗങ്ങളായ ഷാജു പൂണൂലിപ്പറമ്പില്‍, സുജിത്ത് ആനന്ദപുരത്തുക്കാരന്‍, പി സി ബിനോയ്, ഗോപാലകൃഷ്ണന്‍ മൂത്തേടത്ത്, നിത്യ അരുണ്‍, ബിനി, രാമു എന്നിവര്‍ സന്നിഹിതരായിരുന്നു. മേയ് 19ന് സപ്താഹം അവസാനിക്കും. 23, 24 തിയ്യതികളില്‍ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന് മുന്നോടിയായാണ് ഭാഗവത സപ്താഹം സംഘടിപ്പിച്ചിരിക്കുന്നത്.
പഞ്ചായത്ത് അംഗം എം.എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്. ഷോബി അധ്യക്ഷത വഹിച്ചു. ഫ്‌ളവേഴ്‌സ് ടോപ്പ് സിങര്‍ ആയി തിരഞ്ഞെടുത്ത മിലനെ ചടങ്ങില്‍ പഞ്ചായത്ത് അംഗം ആദരിച്ചു. ദേശീയ അത്‌ലറ്റിക് താരങ്ങളായ ഉഷാമാണി, ജിതി സലിഷ് എന്നിവരെയും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ കെ.ബി. സൂര്യഗായത്രി കെ.ബി. കൃഷ്ണപ്രിയ എന്നിവരെയും ആദരിച്ചു. ടി. ബാലകൃഷ്ണ മേനോന്‍, കെ.വി. ഹരിന്ദ്രന്‍, കെ.ജെ. സെല്‍വന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് വില്‍സണ്‍ പഴുങ്കാരന്‍ അധ്യക്ഷത വഹിച്ചു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈമണ്‍ നമ്പാടന്‍, പി.എസ്. പ്രീജു, രാജു കിഴക്കൂടന്‍, ജസ്റ്റിന്‍ കാവല്ലൂര്‍, കെ.ജെ. ബിജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ സ്‌നേഹവിരുന്ന്, വിവിധ മേഖലയില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവര്‍ക്ക് ആദരവ് എന്നിവ സംഘടിപ്പിച്ചു
രാവിലെ വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, അഭിഷേകങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. ഇന്ദിരാവതി പീച്ചിരിക്കല്‍ മഠം ഭാഗവതം പാരായണം ചെയ്തു. ഉച്ചയ്ക്ക് വര്‍ണ്ണാഭമായ കാവടി എഴുന്നള്ളിപ്പില്‍ പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടി. വിവിധ ദേശക്കാരുടെ നേതൃത്വത്തിലാണ് കാവടി എഴുന്നള്ളിപ്പ് നടന്നത്. വൈകിട്ട് നാദസ്വരകച്ചേരി, ഭക്തിപ്രഭാഷണം, ഓംകാരനാഥന്‍ ബാലെ എന്നിവയും നടന്നു. നിരവധിയാളുകളാണ് ചടങ്ങുകളില്‍ പങ്കാളികളായത്.
ക്ഷേത്രം തന്ത്രി ഏറന്നൂര്‍ മനക്കല്‍ നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം തന്ത്രി ഏറന്നൂര്‍ മനക്കല്‍ നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി തെക്കേമഠം മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കലശമാടല്‍,പ്രത്യക പൂജകള്‍, നിറമാല, ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരുന്നു. പ്രസാദഊട്ടും ഒരുക്കിയിരുന്നു.
മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു. നെന്മാറ കല്‍നാട് സ്വദേശികളായ കല്‍നാട് വീട്ടില്‍ 22 വയസ്സുള്ള കാര്‍ത്തിക്, 52 വയസ്സുള്ള ശെന്തില്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഡ്രൈവറായ ഫോര്‍ട്ട് കൊച്ചി അവരാവതി സ്വദേശി 44 വയസ്സുള്ള ശ്യാമിനെയാണ് ഇരുവരും ആക്രമിച്ച് ഗുരുതര പരുക്കേല്‍പ്പിച്ചത്. വാഹനത്തിന്റെ ഇരു വശത്തെയും ഗ്ലാസ് ഇരുമ്പ് വടികൊണ്ട് അടിച്ചു തകര്‍ക്കുകയും ഡ്രൈവര്‍ക്കുനേരം വധശ്രമവും നടന്നു. ശ്യാമിനെ വാഹനത്തില്‍ …
കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി 19 വയസ്സുള്ള ആദിത്യന്‍, പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി 23 വയസ്സുള്ള അതുല്‍കൃഷ്ണ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പെരിഞ്ഞനം സ്വദേശിയായ അശ്വിന് മര്‍ദ്ദനമേറ്റത്. കുറച്ചു ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ഒരാള്‍ വാങ്ങിയിരുന്നു. തിരികെ കിട്ടാതായതോടെ മൊബൈല്‍ …