മലയാളിയുടെ കൊലപാതകത്തിൽ അറസ്റ്റ്
പോളണ്ടില്‍ ജോര്‍ജിയന്‍ പൗരന്മാരായുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. അറസ്റ്റ് വിവരം പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു
പോളണ്ടില്‍ ജോര്‍ജിയന്‍ പൗരന്മാരായുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. അറസ്റ്റ് വിവരം പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പതിനഞ്ചു ലക്ഷം രൂപയും കേരള സര്‍ക്കാരിന്റെ 10 ലക്ഷം രൂപയും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. നിജില്‍ പ്രസംഗിച്ചു.
മേരിമാതാ മേജര്‍ സെമിനാരി റെക്ടര്‍ ഫാ. ജയ്‌സണ്‍ കൂനംപ്ലാക്കില്‍ കൊടിയേറ്റ് നിര്‍വഹിച്ചു. വികാരി ഫാ. ജോണ്‍സണ്‍ ചാലിശേരി, ഫാ. ജിന്റോ ചൂണ്ടല്‍, ഫാ. സീജന്‍ ചക്കാലക്കല്‍, ഫാദര്‍ ബെന്‍വിന്‍ തട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റിമാരായ ജോണ്‍സണ്‍ പുളിക്കന്‍, ജയ്‌സണ്‍ തെക്കുംപുറം, സി.കെ. ജോസഫ്, സെക്രട്ടറി പോള്‍സണ്‍ മുള്ളക്കര, കണ്‍വീനര്‍മാരായ സണ്ണി തയ്യാലക്കല്‍, ഗ്ലാന്‍സണ്‍ ചൂണ്ടക്കാട്ടില്‍, ജോഷി പൊന്തോക്കന്‍, റോബസ് പറപ്പുള്ളി, യോഹന്നാന്‍ കുപ്പയൂര്‍ എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഫെബ്രുവരി 4, 5 തീയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. …
സഹ വികാരി ഫാ. ജോണ്‍ പേരാമംഗലം, ഡീക്കന്‍ ലിജോ കുന്നന്‍ തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഫെബ്രുവരി 4, 5, 6 തിയ്യതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ ടോണി തളിയപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ഡെന്നി പിണ്ടിയാന്‍, ജിജോണ്‍ കോക്കാടന്‍, പോള്‍സണ്‍ തോട്ടിയാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പത്രിക പെരുവനം കുട്ടന്‍ മാരാര്‍ ഏറ്റുവാങ്ങി. മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പല്‍ രാമകൃഷ്ണന്‍ ദീപോജജ്വലനം ചെയ്തു. വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി.ഡി. ശോഭന എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
പൗണ്ട് സ്വദേശി പള്ളിക്കലകത്ത് നജുമുദ്ദീൻ്റെ പറമ്പിലെ 200 ഓളം നേന്ത്രവാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.രണ്ട് മാസം പ്രായമായ വാഴകൾ കുത്തിമറിച്ചിട്ട നിലയിലാണ്. ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഒരാഴ്ചയായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും കാട്ടുപന്നികളെ തുരത്താനുള്ള നടപടികൾ അധികൃതർ എടുക്കുന്നില്ലെന്നാണ് ആക്ഷേപം. നശിച്ചുപോയ വാഴകൃഷിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകൻ്റെ ആവശ്യം.–
തിരുനാള്‍ദിനത്തില്‍ രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജിമ്മി എടക്കളത്തൂര്‍ കാര്‍മ്മികനായി. ഫാ. ഡൈജോ പൊറത്തൂര്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് 5ന് പാലക്കപറമ്പ് കപ്പേളയില്‍ നടന്ന കുര്‍ബാനക്ക് ഫാ. ഗ്ലാഡ്റിന്‍ വട്ടക്കുഴി കാര്‍മ്മികനായി. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും നടന്നു.
സൗജന്യ മത്സ്യകുഞ്ഞിന്റെ വിതരണോദ്ഘാടനം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷനായി. അക്വാകള്‍ച്ചര്‍ പഞ്ചായത്ത് പ്രൊമോട്ടര്‍ അജിത സുരേഷ് സന്നിഹിതയായിരുന്നു. പഞ്ചായത്തിലെ 24 മത്സ്യ കര്‍ഷകര്‍ക്കായി 52000 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.
ഇന്‍സ്റ്റാഗ്രാമിലാണ് പുതിയ വ്യാജ അക്കൗണ്ട് തുടങ്ങി പരിചയക്കാരോട് പണം ആവശ്യപെട്ടിട്ടുള്ളത്. ഈ വ്യാജ അക്കൗണ്ടുമായി എംഎല്‍എ യ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ എംഎല്‍എയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നുത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. നിജില്‍, ദിവ്യ സുധീഷ്, സനല ഉണ്ണികൃഷ്ണന്‍ പഞ്ചായത്ത് അംഗം സീബ ശ്രീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനകീയാസൂത്രണം 2022 -2023 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതം 5 ലക്ഷം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മൂന്ന് പതിറ്റാണ്ട് മുമ്പ് സമീപവാസിയായ വ്യക്തി സൗജന്യമായി നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് കൃഷിവകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കാനായി കെട്ടിടം നിര്‍മിച്ചത്. തുടക്കത്തില്‍ കുറേക്കാലം വരന്തരപ്പിള്ളി കൃഷിഭവനിലെ ജീവനക്കാര്‍ ഇവിടെ താമസിച്ചിരുന്നെങ്കിലും പിന്നീട് കെട്ടിടം വിജനമായി. വര്‍ഷങ്ങളായി അറ്റകുറ്റപണി നടക്കാത്തതിനാല്‍ കെട്ടിടം ശോച്യാവസ്ഥയിലാണെന്ന്് മുപ്ലിയം സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.ജി.രവീന്ദ്രനാഥ് പറയുന്നു. കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള വളം സൂക്ഷിക്കുന്ന കേന്ദ്രമാണ് ഇപ്പോള്‍ കെട്ടിടം. ജീര്‍ണാവസ്ഥയിലുള്ള ഈ കെട്ടിടവും കാടുപിടിച്ചുകിടക്കുന്ന പരിസരവും ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രമായി മാറിയിരി്ക്കുകയാണ്. തൊട്ടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് …
വെള്ളിക്കുളങ്ങര മുപ്ലി റോഡില്‍ സ്ഥാപിക്കാന്‍ തയ്യാറാക്കിയ ശിലാഫലകമാണ് മാസങ്ങളായി കാണാമറയത്ത് വിശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വെള്ളിക്കുളങ്ങര മുപ്ലി പാലം റോഡ് പുനര്‍നിര്‍മിച്ചത്. ആറ് മാസം മുമ്പ് റോഡിന്റെ ഉദ്ഘാടനവും നടന്നിരുന്നു. എന്നാല്‍ റോഡരുകില്‍ സ്ഥാപിക്കാനായി തയ്യാറാക്കിയ ശിലാഫലകം ഇപ്പോഴും ഹാരിസണ്‍ റബര്‍ പ്ലാന്റേഷന്റെ ചൊക്കനയിലുള്ള മസ്റ്റര്‍ ഓഫീസില്‍ വെച്ചിരിക്കുകയാണ്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സജിന രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. അജയഘോഷ്, ജോയിന്റ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.ആര്‍. ലൗലി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോസ് സി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, ലേബര്‍ ബജറ്റ്, ആക്ഷന്‍പ്ലാന്‍ തുടങ്ങിയവ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശില്‍പശാല നടത്തിയത്. തുടര്‍ന്ന് വാര്‍ഷിക കരട് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
സെന്റര്‍ ഫോര്‍ എണ്‍വയറോണ്‍മെന്റ് ഡെവലപ്‌മെന്റ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്, മനുക്ഷേത്ര സ്ട്രാറ്റജിക് ഡിസൈന്‍, സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം സഹകരണത്തോടെയാണ് സെമിനാര്‍ നടത്തിയത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍ അധ്യക്ഷത വഹിച്ചു. ഡോ.ടി. സാബു, ഡോ. ടി.വി. വിമല്‍കുമാര്‍, പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു.
ആമ്പല്ലൂരില്‍ നടക്കുന്ന കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെ.ഇ. ഇസ്മയില്‍. കേരളത്തിലും രാജ്യത്തും കര്‍ഷക തൊഴിലാളികള്‍ ഇപ്പോഴും ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും ഇസ്മയില്‍ ആരോപിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി രണ്ട് രൂപ അംശാദായത്തില്‍ നിന്ന് ഇരുപത് രൂപയായി തുക വര്‍ദ്ധിപ്പിച്ചപ്പോള്‍ അതിവര്‍ഷാനുകൂല്യം ഇരുപത്തി അയ്യായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ച് തൊഴിലാളിക്ക് നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇസ്മയില്‍ പറഞ്ഞു. അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന …
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കണമെന്നാണ് നിര്‍ദ്ദേശം.ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 …
പാർസൽ ഭക്ഷണം; തിയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധം, ഉത്തരവ് ഇറങ്ങി Read More »
സ്‌കൂളിലെ തനതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദര്‍ശനം ഒരുക്കിയത്. ജൈവവൈവിധ്യങ്ങളിലൂടെ നാട്ടുനന്മകളും പ്രകൃതിയേയുമാണ് കുട്ടികള്‍ തൊട്ടറിഞ്ഞത്. നാടന്‍, ജമുനപ്യാരി, ഹൈദ്രാബാദി ബീറ്റര്‍, പഞ്ചാബി ബീറ്റര്‍, തോട്ടാപ്യാരി, കരോളി, കരോളി ക്വാട്ട്, വയനാടന്‍, മലബാറി തുടങ്ങീ 12 വ്യത്യസ്ത ഇനങ്ങളിലുള്ള ആടുകളെയാണ് പ്രദര്‍ശിപ്പിച്ചത്. കുട്ടികളില്‍ പലരും പല വിഭാഗത്തിലുള്ള ആടുകളെ കാണുന്നത് ആദ്യമായിരുന്നു. കൗതുകത്തോടെയാണ് കുട്ടികള്‍ ആടുകളെ വീക്ഷിച്ചത്. ആടുകളുടെ പ്രത്യേകതകളും അവയെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനം തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. …
പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ് നിര്‍മ്മാണോദ് ഘാടനം നിര്‍വഹിച്ചു. സീനിയര്‍ സിറ്റിസണ്‍ അസോസിയേഷന്‍ ഭാരവാഹികളായ എം. ഒ. ജോണ്‍, ജോര്‍ജ് മഞ്ഞളി, വര്‍ഗീസ് മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. 2022-23 വര്‍ഷത്തെ പദ്ധതിയില്‍ 2 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് അശ്വതി വിബി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ് നിജില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ ചിത്ര സുരാജ്, എന്‍.പി. അഭിലാഷ്, സെക്രട്ടറി എം. ശാലിനി, അസിസ്റ്റന്റ് സെക്രട്ടറി സി.വി. ശ്യാമള, വളണ്ടിയര്‍മാരായ ആദര്‍ശ്, സുവേദ്, മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയില്‍ ഒരു സംവിധാനം ക്രമീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ …
യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിനും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുമായി രണ്ട് പുതിയ ബ്ലോക്കുകളാണ് സ്‌കൂളില്‍ നിര്‍മിക്കുന്നത്. പൂര്‍വവിദ്യാര്‍ഥിയും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ ശിലാസ്ഥാപനം നടത്തി. ശിലാഫലകം അനാച്ഛാദനവും ബിഷപ്പ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.ജെ. ലെയ്‌സന്‍, മാനേജരും പ്രധാന അധ്യാപികയുമായ ജൂലിന്‍ ജോസഫ്, പിടിഎ പ്രസിഡന്റ് എം.യു. രാജീവ്, മാനേജ്‌മെന്റ് സെക്രട്ടറി മരിയ ജാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു