മണ്ണംപ്പേട്ട സെന്‍ട്രല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ട്രീറ്റ് സേവന പരിപാടി സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. 2023-24 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുറ്റത്തെ മുല്ലയ്ക്കും മണമുണ്ട് എന്ന പേരില്‍ ആരംഭിച്ച വെബ്സൈറ്റിന്റെ പ്രകാശനം മണ്ണംപ്പേട്ട മാത ഹൈസ്കൂള്‍ പ്രധാനാധ്യാപകന് കെ.ജെ. തോമസ് നിര്‍വഹിച്ചു. 84 വയസ് തികഞ്ഞ കോസ്റ്റിന്റെ മുന്‍ …



















