nctv news pudukkad

nctv news logo
nctv news logo

10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കൊണ്ടു തകര്‍ന്നു തരിപ്പണമായ കേരളത്തെ കൈ പിടിച്ചുയര്‍ത്തുക എന്ന ദൗത്യമാണു യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

nctv news

ഈ മാസം ആറിന് കാസര്‍ഗോഡ് നിന്ന് ആരംഭിച് മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് പുതുക്കാട് സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.കേരള ജനതയെ 6 ലക്ഷം കോടി കടത്തിലേക്കു തള്ളിവിട്ടതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടം. ഇപ്പോള്‍ വെന്റിലേറ്ററിലായ ആരോഗ്യമേഖലയെ യുഡിഎഫ് അധികാരത്തിലെത്തുന്നതോടെ ആരോഗ്യവതിയായി നടത്തും. തൊഴിലില്ലാതെ നമ്മുടെ യുവതലമുറ കേരളം വിടുന്നതിനു പരിഹാരം വേണം. അതിനുള്ള കര്‍മപദ്ധതികള്‍ യുഡിഎഫ് ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും സതീശന്‍ പറഞ്ഞു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ ന്യൂനപക്ഷ പ്രീണനമാണ്. അത് കഴിഞ്ഞപ്പോള്‍ ഭൂരിക്ഷ പ്രണനമായി. ഡല്‍ഹിയില്‍ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ അഭിമുഖം കൊടുത്തു. സജി ചെറിയാനും എ.കെ ബാലനും മറ്റ് സിപിഎം നേതാക്കളും പറഞ്ഞത് നമ്മള്‍ കേട്ടു. തീവ്ര നിലപാടുള്ളവരോടാണ് ലീഗ് പൊരുതുന്നത്. അവര്‍ വേണമെന്ന് മതേതര മനസുള്ളവരെല്ലാം ചിന്തിക്കുന്നു.സിപിഎം തെറ്റുതിരുത്തലില്‍ അല്ല, കൂടുതല്‍ തെറ്റുകളിലേക്കാണ് പോകുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാന്‍ പെടുന്ന പാട് കാണുന്നില്ലേ. അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ക്കെതിരെ നടപടിയെടുത്തില്ല. ഒരു പാവപ്പെട്ട രക്തസാക്ഷിയുടെ ഫണ്ട് തട്ടിയെടുത്തെന്ന് വെളിപ്പെടുത്തിയ ആള്‍ക്കെതിരെ നടപടിയെടുത്തു. കൂടുതല്‍ അഹങ്കാരത്തിലേക്കും തെറ്റിലേക്കും വഴുതിവീഴുകയാണ് അവരെന്നും സതീശന്‍ കുറ്റപ്പെടുത്തി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ പിണറായി വിജയന്‍ അധികാരത്തോട് സലാം പറയുമെന്നും നൂറിലേറെ സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ നിയമസഭയില്‍ പുതുക്കാടിന് യുഡിഎഫ് പ്രതിനിധി ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു((ബൈറ്റ് )) കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.എല്‍.ജോസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പൊതുയോഗം ഫ്രാന്‍സീസ് ജോര്‍ജ്ജ് . എം.പി. ഉദ്ഘാടനം ചെയ്തു.കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളിലും വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയും കേന്ദ്രത്തില്‍ യുഡിഎഫ് എം.പിമാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കുമ്പോഴും കേന്ദ്രസര്‍ക്കാരിനെതിരെ മൗനം പാലിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നു ഫ്രാന്‍സിസ് ജോര്‍ജ് എം.പി കുറ്റപ്പെടുത്തി (ബൈറ്റ് )
കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎല്‍എ, വി.കെ. ശ്രീകണ്ഠന്‍ എം.പി., ബെന്നി ബഹ്ന്‌നാന്‍ എംപി, ബിആര്‍എം ഷഫീര്‍, അഡ്വ. ജോസഫ് ടാജറ്റ്, എം.പി. വിന്‍സെന്റ്, ജോസ് വള്ളൂര്‍, ടി.ജെ. സനീഷ് കുമാര്‍ എംഎല്‍എ, പി.ജി. പ്രസന്നന്‍ , കെ. ഗോപാലകൃഷ്ണന്‍, കെ.എം. ബാബുരാജ്, സോമന്‍ മുത്രത്തിക്കര, കല്ലൂര്‍ ബാബു, സെബി കൊടിയന്‍, ഡേവീസ് അക്കര, സി. അബ്ദുട്ടി ഹാജി, കെ.സി. കാര്‍ത്തികേയന്‍, കെ.സി. പീറ്റര്‍ , സുധന്‍ കാരയില്‍, അലക്‌സ് ചുക്കിരി, കെ.ജെ. ജോജു,സന്തോഷ് ഐത്താടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *