ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ പഞ്ചായത്തുകളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് നടത്തിയ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തിനാണ് കൊടകര ഗ്രാമപഞ്ചായത്ത് അര്‍ഹത നേടിയത്. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ധര്‍മശാലയില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് പുരസ്‌കാരവും അവാര്‍ഡ് തുകയായ 1 ലക്ഷം രൂപയും സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ജോയ് നെല്ലിശ്ശേരി, സെക്രട്ടറി ബിന്ദു ജി നായര്‍, അസി. സെക്രട്ടറി എം.എ. സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിധിന്‍ ദേവസ്സി, സീനിയര്‍ ക്ലാര്‍ക്ക് രാഗേഷ് എന്നിവര്‍ ചേര്‍ന്ന്ഏറ്റുവാങ്ങി.
ശുചിത്വ ഗ്രേഡിങ്ങില്‍ മൂന്നാം സ്ഥാനം നേടി കൊടകര പഞ്ചായത്ത്






