nctv news pudukkad

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ കൊടകര ബ്ലോക്ക് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

nctv news- pudukad news

മെഡിസെപ്പ് ചികിത്സയില്‍ ആശുപത്രികള്‍ മുന്‍കൂറായി പണം ആവശ്യപ്പെടുന്ന നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍. പുതുക്കാട് ആന്റോസ് ഹാളില്‍ ചേര്‍ന്ന യൂണിയന്റെ കൊടകര ബ്ലോക്ക് 34ാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ മെഡിസെപ്പ് രണ്ടാംഘട്ടത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.  കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ എം ശിവരാമന്‍ സംഘടനാ റിപ്പോര്‍ട്ടും ബ്ലോക്ക് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, ജോസ് കോട്ടപ്പറമ്പില്‍, അജിത ജയരാജന്‍, കെ.ഒ. പൊറിഞ്ചു, കെ.വി. രാമകൃഷ്ണന്‍, ടി.എ. വേലായുധന്‍, കെ. സുകുമാരന്‍, കെ. സദാനന്ദന്‍, പി.വി. ശാര്‍ങ്ഗന്‍, സി.യു. രമണി, ഫ്രാങ്കോ ജി മഞ്ഞളി തുടങ്ങിയവര്‍ പ്രസംഗിച്ചു. കെഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സി.എസ്. സവിതയ്ക്കും ഡോക്ടറേറ്റ് നേടിയ ഫിയോണ്‍ ജെയ്‌സണും തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്കും കലാ മത്സര വിജയികള്‍ക്കും എം എല്‍ എ സമ്മാനദാനം നിര്‍വഹിച്ചു. ഭാരവാഹികളായി ടി. ബാലകൃഷ്ണമേനോന്‍ (പ്രസിഡന്റ് ), കെ.വി. രാമകൃഷ്ണന്‍ (സെക്രട്ടറി ) ടി.എ വേലായുധന്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. 

Leave a Comment

Your email address will not be published. Required fields are marked *