പുതുക്കാട് യുവാവിനെ കാപ്പനിയമപ്രകാരം അറസ്റ്റുചെയ്തു.
വെണ്ടോര്‍ കൊട്ടേക്കാട്ടുകാരന്‍ 33 വയസുള്ള സ്റ്റാലിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് ജില്ലയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സ്റ്റാലിന്.
വെണ്ടോര്‍ കൊട്ടേക്കാട്ടുകാരന്‍ 33 വയസുള്ള സ്റ്റാലിനെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് ജില്ലയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സ്റ്റാലിന്.
മണ്ണ് ശാസ്ത്ര വിഭാഗം അസി. പ്രൊഫസര്‍ എം.ആര്. മായാദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. കാവല്ലൂര്‍ പാടശേഖരത്ത് ബാധിച്ചത് കുമിള്‍ രോഗവും, ബാക്ടീരിയയുമാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്ന് അസി. പ്രൊഫസര്‍ എം.ആര്. മായാദേവി അഭിപ്രായപ്പെട്ടു. മണ്ണില്‍ ചിലയിടങ്ങളില്‍ പൊട്ടാഷ്യം, കുമ്മായം എന്നിവയുടെ കുറവുണ്ട്. ആയതിനാല്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണ്. മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ അടിയന്തരമായി കൃഷിഭവനുകളില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.നെല്ലില്‍ വിഷാംശം കലര്‍ന്നിട്ടോ എന്നറിയാന്‍ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാത്തോളജി വിഭാഗം …
റോഡിന്റെ നടുവില്‍ ചാലുകീറി പൈപ്പിട്ട ശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും റോഡ് ടാറിംഗ് നടത്താത്തതിനാല്‍ ഇതുവഴിയുള്ള യാത്ര ദുസഹമായി. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാത്ത രീതിയില്‍ തകര്‍ന്ന റോഡില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. ചാല് കീറിയ ഭാഗം നികത്താതായതോടെ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടങ്ങള്‍ സംവിക്കുന്നതും പതിവാണ്. വരന്തരപ്പിള്ളി സെന്ററിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നിരവധി വാഹനങ്ങള്‍ റിംഗ് റോഡിനെയാണ് ആശ്രയിക്കുന്നത്. എത്രയും വേഗം റോഡ് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ വരന്തരപ്പിള്ളി പഞ്ചായത്ത് …
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന് ഉദ്ഘാടനം ചെയ്തു. ഗ്യാലക്സി ക്ലബ് പ്രസിഡന്റ് ഔസേപ്പ് ചെരടായി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോജോ പിണ്ടിയാന്‍, ഷൈജു പട്ടിക്കാട്ടുക്കാരന്, ക്ലബ് സെക്രട്ടറി ബിജു മഞ്ഞളി, ട്രഷറര്‍ വി.കെ. വിജയന്, പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ സൂപ്രണ്ട് ബൈജു എന്നിവര്‍ പ്രസംഗിച്ചു. 52 പാലിയേറ്റീവ് രോഗികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
ആശുപത്രിക്ക് മുന്നില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ച് കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കുകയാണ് ജനകീയാസൂത്രണ പദ്ധതി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 2021-2022 വര്‍ഷത്തെ ജനകീയാസൂത്രണ വികസന പദ്ധതി വഴി 6 ലക്ഷം രൂപ ചിലവിട്ടാണ് പന്തല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചത്. പ്ലാസ്റ്റിക് ബോട്ടിലിനുപകരം ജലം പാത്രത്തിലോ കുപ്പികളിലോ ആയി എടുക്കാന്‍ ആണ് പദ്ധതി നിര്‍ദേശിക്കുന്നത്. ആശുപത്രിയില്‍ വരുന്ന രോഗികള്‍, കൂട്ടിരിക്കുന്നവര്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് വരെ വാട്ടര്‍ എടിഎം ഉപകാരപ്രദമാകും. ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച് …
ഇഞ്ചക്കുണ്ട് കണ്ണമ്പുഴ വീട്ടില്‍ ഷില്‍ജുവിന്റെ വീട്ടില്‍ നിന്നും 29 ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് കണ്ടെത്തി. ക്രിസ്തുമസ് ന്യൂഇയര്‍ സ്പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായിട്ടാണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഓഫീസ് റെയ്ഡ് നടത്തിയത്. റെയ്ഡ് ചെയ്ത സംഘത്തില്‍ ഇന്‍സ്പെക്ടര്‍ കെ.എ. അനീഷ്, പ്രിവന്റീവ് ഓഫീസര്‍ സുനില്‍, ഐബി പ്രിവന്റിവ് ഓഫീസര്‍ അബ്ദ് ഗലി, എക്സൈസ് ഉദ്യോഗസ്ഥരായ ജീവേഷ്, ഷെന്നി, രാജേന്ദ്രന്, ശ്യാമലത, എക്സൈസ് െ്രെഡവര്‍ ഷാന്‍ എന്നിവര്‍ പങ്കെടുത്തു
കടമ്പോട് പുണര്‍ക്ക വീട്ടില്‍ ബാബുവിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നികള്‍ നാശമുണ്ടാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ കര്‍ഷകന്റെ അമ്പതോളം നേന്ത്രവാഴകളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. വാഴകള്‍ക്കു പുറമെ കൃഷിയിടത്തില്‍ നട്ടിരുന്ന തെങ്ങിന്‍തൈകളും കാട്ടുപന്നികള്‍ കുത്തി മറിച്ച് നശിപ്പിച്ചു. നേരത്തെ ചേമ്പ്, ചേന, കൂര്‍ക്ക, കപ്പ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളാണ് പന്നിക്കൂട്ടം നശിപ്പിച്ചിരുന്നത്. പന്നികളെ പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും മാറിമാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. പ്രദേശത്തെ പ്രധാന കാര്‍ഷിക വിളയായ വാഴകളും പന്നികള്‍ കുത്തിനശിപ്പിക്കാന് തുടങ്ങിയതോടെ നിരാശയിലായിരിക്കുകയാണ് കര്‍ഷകര്‍.
ആദ്യഘട്ടത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാറളം, കാട്ടൂര്‍, മുരിയാട് പഞ്ചായത്തുകളിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കുമായി രണ്ട് ലക്ഷം തൈകളാണ് നല്‍കിയത്. ലളിത ബാലന് അധ്യക്ഷയായ ചടങ്ങില്‍ ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ, ചിറ്റിലപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
കൊടകര ബിആര്‍സി യുടെ കീഴിലുള്ള ഓട്ടിസം പാര്‍ക്കിലെ ഭിന്നശേഷി കുട്ടികളുടെ പ്രവര്‍ത്തനഫലമായി പത്രത്താളുകള്‍ ചെറിയ കഷണങ്ങളാക്കി 11 അടി വലിപ്പമുള്ള കൊളാഷ് വര്‍ക്ക് ചെയ്ത സാന്തക്ലോസ് രൂപമാണ് ഒരുങ്ങുന്നത്. 22 കുട്ടികളാണ് ഈ പ്രയത്നത്തിന് പിന്നില്‍. അവര്‍ക്ക് പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും കൂടി ഒത്തുചേര്‍ന്നപ്പോള്‍ പ്രവര്‍ത്തനങ്ങളുടെ ക്ഷീണം കുട്ടികള്‍ അറിഞ്ഞില്ല. കഴിഞ്ഞ 2 മാസത്തെ പ്രയത്ന ഫലമാണ് സാന്താക്ലോസിന്റെ ഈ കൊളാഷ്
. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്സന് തയ്യാലയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ടെസി വില്സന്, കെ.എം. ചന്ദ്രന്, അല്‍ജോ പുളിക്കന്‍ പഞ്ചായത്തംഗങ്ങളായ കെ.എ. ജിഷ്മ, പി.എസ്. പ്രീജു എന്നിവരും സന്നിഹിതരായിരുന്നു.പാടശേഖരത്തെ 15 ഏക്കറോളം കൃഷി കരിഞ്ഞുണങ്ങി. ഇലകരിച്ചിലും കടചീയലും മൂലം അമ്പതേക്കറോളം നിലത്തെ നെല്‍കൃഷിയാണ് നാശത്തിന്റെ വക്കിലായത്. ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ കാവല്ലൂര്‍ പാടശേഖരത്തിലെ കര്‍ഷകര്‍ കൃഷിയിറക്കിയത്. പലരും വായ്പയെടുത്ത് വിളവെടുക്കുമ്പോള്‍ തിരിച്ചടയ്ക്കാം എന്ന കണക്കുകൂട്ടലിലാണ് കൃഷിയിറക്കിയത്. കതിരിടാറായ നെല്‍ചെടികളാണ് …
വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ.എസ.് സുകേഷ് അധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി, ക്ഷേമസമിതി, മാതൃ സമിതി അംഗങ്ങള്‍ പങ്കെടുത്തു. സ്കൂള്‍ മാനേജര്‍ സി. രാഗേഷ് പ്രിന്‍സിപ്പാള്‍ കെ.ആര്. വിജയലക്ഷ്മി എന്നിവര്‍ വിജയികളെ അനുമോദിച്ചു. തുടര്‍ന്ന് ആമ്പല്ലൂര്‍, പുതുക്കാട്, നന്തിക്കര, നെല്ലായി എന്നീ സ്ഥലങ്ങളില്‍ ആഹ്ലാദപ്രകടനം നടത്തി.
സാമൂഹ്യപ്രവര്‍ത്തക ജാന്‍സി ദേവസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷൈബി സജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ റിസോഴ്സ്പേഴ്സണ്‍ ശാലിനി ജോയ്, ട്രസ്റ്റ് പ്രസിഡന്റ് ടി.ആര്. ഔസേപ്പുകുട്ടി, സെക്രട്ടറി കെ.വി. ഷാജു ടി.വി. പ്രിയ, ശശി ആര്യാടന്, പി.ആര്. റോയ്, എ.വി. വിജയന്, സാബിറ ഷക്കീര്‍, സതി പരമേശ്വരന് എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ ഡയറക്ടര്‍ ഫാദര്‍ ജോബ് വടക്കന്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ് പുല്ലംതാനിക്കല്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ പ്രിന്‍സ് ചിറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെഎല്‍എം ഫൊറോന പ്രസിഡന്റ് ബേബി വാഴക്കാല, കേന്ദ്ര സമിതി സെക്രട്ടറി ലിജോ മോള്, സിസ്റ്റര്‍ ജസ് തെരേസ, ഔസേപ്പ് ഏറ്റുമനക്കാരന്, ബൈജു എന്നിവര്‍ പ്രസംഗിച്ചു. ജോണ്സണ്, ജോയ്, റാണി ജോയ്, ആലീസ് ജോസ്, ത്രേസ്യ ജോസ്, തോമസ് മുണ്ടക്കല്‍, ജോസ് വാഴക്കാന് എന്നിവര്‍ നേതൃത്വം നല്കി. …
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ റോസിലി തോമസ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക എം.വി. ഉഷ, പഞ്ചായത്ത് അംഗങ്ങളായ പുഷ്പാകാരന്‍ ഒറ്റാലി, വിജിത ശിവദാസന്‍, ബിപിസി ഫേബ കെ. ഡേവിഡ്, സിആര്‍സിസി ടി.പി. മഞ്ജുള, പിടിഎ പ്രസിഡന്റ് ഇ. വി. ഷാബു, വൈസ് പ്രസിഡന്റ് ശ്രീജിത്ത്, എസ്എംസി ചെയര്മാന് സുരേഷ് ബാബു, എംപിടിഎ പ്രസിഡന്റ് അഞ്ജു അരുണ്‍, ഒഎസ്എ ചെയര്മാന് കെ.എന്‍. ജയപ്രകാശ് , പിടിഎ എക്സിക്യൂട്ടീവ് അംഗം റീന റെക്സിന്, പ്രധാന …
12ന് നടക്കേണ്ടിയിരുന്ന കാവടി കനത്തമഴയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ നടത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള കാവടിയാഘോഷമായതിനാല് വിപുലമായിട്ടാണ് ആഘോഷങ്ങള്‍ നടത്തിയത്. 21 കാവടിസെറ്റുകളാണ് പങ്കാളികളായത്. വിവിധ ദേശക്കാരുടെ പീലിക്കാവടികളും പൂക്കാവടികളും വര്‍ണ്ണവിസ്മയം തീര്‍ത്തു. ക്ഷേത്രത്തില്‍ 6 മണി മുതല്‍ പറനിറക്കല്‍, തുടര്‍ന്ന് കലാമണ്ഡലം മോഹനന് നയിച്ച പഞ്ചവാദ്യം അരങ്ങേറി. മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടുകൂടിയ ശീവേലിയും നടന്നു. ആയിരങ്ങളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
അങ്കണവാടി കുട്ടികളുടെ ഓരോ മാസത്തേയും പഠനവിഷയത്തെ ആസ്പദമാക്കിയാണ് പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. കുട്ടിയും കുടുംബവും, വീടും പരിസരവും, ഞാനും എന്റെ ശരീരവും, ചെടികള്‍, പൂക്കള്‍, പക്ഷികള്‍, പ്രാണികള്‍, വാഹനങ്ങള്‍, ഉത്സവങ്ങള്‍, കൃഷി എന്നീ മുപ്പത് വിഷയങ്ങളെ കുഞ്ഞുങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിനായി വിവിധ ശില്പങ്ങള്, ഉപകരണങ്ങള്‍, രൂപങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. പ്രീസ്കൂള്‍ വിദ്യാഭ്യാസം മികച്ചതാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. കാഴ്ചയിലൂടെ കുരുന്നു മനസിലേക്ക് വിഷയങ്ങള്‍ എത്തിക്കുക വഴി വിദ്യാഭ്യാസം ആസ്വദിക്കാനും കഴിയുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി …
അങ്കണവാടി കുട്ടികള്‍ക്കായി പാലിയേക്കരയില്‍ നടന്ന എക്സിബിഷന് വ്യത്യസ്ത അനുഭവമായി Read More »
533 പോയിന്റോടെ ആതിഥേയരായ കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും 488 പോയിന്റോടെ സരസ്വതി വിദ്യാനികേതന്‍ ഏങ്ങണ്ടിയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപനചടങ്ങില്‍ കെ.എസ്. സുകേഷ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ല പ്രസിഡന്റ് വി.എന്‍. രാജീവന്, ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ പബ്ലിക്ക് സ്കൂള്‍ മാനേജര്‍ സി. രാകേഷ്, പി.ജി. ദിലീപ്, എം.ആര്. ബിജോയ്, ടി.കെ. സതീഷ്, കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്ത കെ.എസ്. ലജിതയെ ചടങ്ങില്‍ ആദരിച്ചു
. നാടന്‍ കാര്‍ഷിക ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയുമുണ്ടായി. ഓണ്‍ലൈന്‍ കര്‍ഷകരുടെ കട എന്ന സ്ഥാപനം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സിന്ധു മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് സീനിയര്‍ വെറ്റിറനറി സര്ജന് എം.എ. മനോജ് കുമാര്‍, പഞ്ചായത്തംഗം രാധിക സുരേഷ്, വരന്തരപ്പിള്ളി മൃഗാശുപത്രി ഡോക്ടര്‍ എസ്. ദേവി, ചെങ്ങാലൂര്‍ മൃഗാശുപത്രി ഡോക്ടര്‍ ടി.ജി. റോഷ്മ, ഡോക്ടര്‍ നിതിയ ജോയ്, വരന്തരപ്പിള്ളി കൃഷി ഓഫീസര്‍ നീതു ചന്ദ്രന്, ജയശ്രീ ഭാസ്കരന്, …
നന്തിപുലം അഭിവൃദ്ധി മൃഗപരിപാലക കര്‍ഷക സൊസൈറ്റി ഓണ്‍ലൈന്‍ വില്പനകേന്ദ്രം തുറന്നു. Read More »
വിളവെടുപ്പിന്റെ ഉദ്ഘാടനം വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്, വരന്തരപ്പിള്ളി കൃഷിഭവന് ഓഫീസര്‍ നീതു ചന്ദ്രന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കൃഷിയില്‍ നിന്ന് ലഭിച്ച ആദായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി വരന്തരപ്പിള്ളി പൊലിസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ എസ്. ജയകൃഷ്ണന്റെ സാന്നിധ്യത്തില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന് കൈമാറിക്കൊണ്ട് കേഡറ്റുകള്‍ മാതൃകയായി. സബ് ഇന്‍സ്പെക്ടര്‍ സി.സി. ബസന്ത്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ കെ.എസ്. സിജു, പി.എസ്. സുജിത്ത്കുമാര്‍, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് …
പുലക്കാട്ടുകര കുട്ടംകുളങ്ങര വിജയന്റെയും പ്രഭയുടെയും മകന് പ്രശാന്താണ് മരിച്ചത്. 36 വയസായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളത്ത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന പ്രശാന്ത് ടൂവീലറില്‍ വീട്ടിലേക്ക് മടങ്ങും വഴി കരിയാട് വെച്ചാണ് ചരക്ക് ലോറി ഇടിച്ചത്. എറണാകുളത്ത് നിന്നും തൃശൂര്‍ക്ക് പോവുകയായിരുന്നു ചരക്ക് ലോറി. ഭാര്യ- അശ്വിനി വിദേശത്ത് ജോലി ചെയ്യുകയാണ്. മകന് അര്‍ണവ് കുരിയച്ചിറ സെന്റ് ജോസഫ് സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ്.