രാവിലെ ആഘോഷമായ വിശുദ്ധ കുര്‍ബാന നടത്തി. റവ.ഫാ. സിന്റോ തൊറയന്‍ റവ.ഫാ. ജോസ് പല്ലിശേരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. റവ.ഫാ. ഷിന്‍സ് പോട്ടോക്കാരന്‍ തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് ദിവ്യകാരുണ്യ ആരാധന, കരുണ കൊന്ത, തുടര്‍ന്ന് പ്രദക്ഷിണവും നടത്തി. ബാന്‍ഡ് സംഗീതവിരുന്ന് അരങ്ങേറി. വികാരി റവ.ഫാ. സോണി കിഴക്കൂടന്‍, സിസ്റ്റര്‍ ലിസിയ, കൈക്കാരന്മാരായ അലക്‌സ് ചുക്കിരി, ജോഷി ആട്ടോക്കാരന്‍, ഹരണ്‍ ബേബി, പൊറുത്തൂക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ഡെയ്‌സന്‍ നേരെപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍ പോളി പണ്ടാരി, ജോയിന്റ് കണ്‍വീനര്‍ ഫ്രാന്‍സിസ് തൃക്കൂക്കാരന്‍, തോമസ് മുത്തുംപീടിക, ജിതിന്‍ പണ്ടാരി, ആന്‍സ് ആന്റോ ചുങ്കത്ത് മാണിചാക്കു, മേരിദാസ് കറമ്പന്‍, ആന്റു തെക്കുംപുറം എന്നിവര്‍ നേതൃത്വം നല്‍കി.