കൊടകര ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ജെ. നയനതാര, ബ്ലോക്ക് അംഗം വി.കെ. മുകുന്ദന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ജോയ് നെല്ലിശ്ശേരി, ദിവ്യ ഷാജു, ഫാര്‍മര്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് കെ.സി. ജെയിംസ്, അംഗങ്ങളായ ടി.കെ.പത്മനാഭന്‍, എം. എം. ഗോപാലന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എ.ആര്‍. രാജേശ്വരി, കൊടകര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. ജൂലൈ അഞ്ചു വരെയാണ് തിരുവാതിര ഞാറ്റുവേല. കൃഷിഭവന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴെത്തട്ടില്‍ …