nctv news pudukkad

ശസ്ത്രക്രിയക്കായി അനസ്‌തേഷ്യ നല്‍കിയതിനു പിന്നാലെ ഹൃദയാഘാതം മൂലം രോഗി മരിച്ചു

NCTV NEWS- PUDUKAD NEWS

ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. കോടശേരി വയലാത്ര വാവല്‍ത്താന്‍ സിദ്ധാര്‍ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്. ഹെര്‍ണിയ ഓപ്പറേഷനു വേണ്ടി വെള്ളിയാഴ്ച രാവിലെയോടെയാണ് സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്. ഇതിനു പിന്നാലെ അലര്‍ജി കാരണം ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഉടന്‍ തന്നെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അവിടെവച്ച് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും രോഗി മരിക്കുകയുമായിരുന്നു.വ!്യാഴാഴ്ചയോടെയായിരുന്നു സിനീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ.

Leave a Comment

Your email address will not be published. Required fields are marked *