nctv news pudukkad

nctv news logo
nctv news logo

ദുരന്തത്തിന് ഇരയാവുന്നവരുടെ വായ്പകള്‍ എഴുതി തള്ളാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് അധികാരം നല്‍കുന്ന സെക്ഷന്‍ 13 പുതിയ ഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞ നടപടി അത്യന്തം ക്രൂരമാണെന്ന് മന്ത്രി കെ. രാജന്‍

nctv news-pudukad news

ആമ്പല്ലൂരില്‍ നടന്ന സിപിഐ പുതുക്കാട് മണ്ഡലം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ചൂരല്‍മലയിലെ ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളാന്‍ തുടക്കം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇടപ്പെട്ട കേരള ഹൈക്കോടതിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് ഇക്കാര്യത്തിലുള്ള അധികാരം തന്നെ ഇല്ലാതാക്കുന്നതിനുള്ള ഭേദഗതി പുറപ്പെടുവിച്ചത്. പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്ന കാര്യത്തില്‍ ഒരു തീരുമാനം എടുക്കേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് അതിനെ അട്ടിമറിക്കാന്‍ ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടു വന്നതെന്നും മന്ത്രി കെ. രാജന്‍ ആരോപിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആര്‍. രമേഷ്‌കുമാര്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ വി.എസ്.പ്രിന്‍സ്, ഷീല വിജയകുമാര്‍, ജില്ലാ എക്‌സികുട്ടീവ് അംഗം ടി.കെ.സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.യു. പ്രിയന്‍ (മണ്ഡലം സെക്രട്ടറി), പി.എം. നിക്‌സന്‍ (അസി. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *