nctv news pudukkad

nctv news logo
nctv news logo

പുതുക്കാട് ജംഗ്ഷനിലെ ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് ബേക്കറിയില്‍ നിന്നും വാങ്ങിയ പരിപ്പുവടയില്‍ തേരട്ടയെ കണ്ടെത്തി

nctv news-pudukad news

പുതുക്കാട് ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷ വിഭാഗവും ചേര്‍ന്ന് കട അടപ്പിച്ചു. തിങ്കളാഴ്ച രാവിലെ പുതുക്കാട് കേരള ബാങ്കിലെ ഉദ്യോസ്ഥര്‍ വാങ്ങിയ പരിപ്പുവടയിലാണ് തേരട്ടയെ കണ്ടെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് നടപടി. പുതുക്കാട് ഭക്ഷ്യ സുരക്ഷ ഓഫീസര്‍, പുതുക്കാട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍ റസാഖ്, നിമ്മി, പഞ്ചായത്തു തല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജി. ഗീതുപ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ആഴ്ച പുതുക്കാട് പ്രവര്‍ത്തിച്ചിരുന്ന കാന്താരി തട്ടുകടയില്‍ നിന്നും യാത്രാസംഘം വാങ്ങിയ മാംസാഹാരത്തില്‍ പുഴുവിനെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും തട്ടുകട പൂട്ടിച്ചിരുന്നു. അടിക്കടി മേഖലയില്‍ ഇത്തരം സംഭവം ഉണ്ടാകുന്നതിനാല്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കട പൂട്ടാന്‍ നിര്‍ദേശിച്ചിട്ടും ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് ബേക്കറി ഏറെ നേരം തുറന്ന് പ്രവര്‍ത്തിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ഈ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ്് അനുവദിച്ചിട്ടില്ല. ലൈസന്‍സ് ഇല്ലാതെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് പൊതു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ലൈസന്‍സൊ ഭക്ഷ്യസുരഭ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റൊ ഇല്ലാതെ സ്ഥാപനം ഇനി തുറന്ന പ്രവര്‍ത്തിക്കില്ലെന്ന് പഞ്ചായത്ത് ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *