കൈനാത്തൂടന്‍ വീട്ടില്‍ 62 വയസുള്ള അശോകനാണ് മരിച്ചത്. മേയ് 30നായിരുന്നു സംഭവം. പുതുക്കാട് കണ്ണംമ്പത്തൂരില്‍ പൊന്നാമ്പിടി ബിന്ദുവിന്റെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ സര്‍വീസ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബിന്ദുവിനും പൊള്ളലേറ്റിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കിടെ തിങ്കളാഴ്ച വൈകിട്ട് 8 മണിയോടെയാണ് അശോകന്റെ മരണം. ഗീതയാണ് ഭാര്യ. അഗീഷ്, അശ്വതി എന്നിവര്‍ മക്കളും അബീഷ, ജിതേഷ് എന്നിവര്‍ മരുമക്കളുമാണ്.
ഗ്യാസ് സിലിണ്ടര്‍ സര്‍വീസ് ചെയ്യുന്നതിനിടെ ഗ്യാസ് ചോര്‍ന്ന് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വട്ടണാത്ര സ്വദേശി മരിച്ചു
