nctv news pudukkad

പുതുക്കാട് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ ഹെല്‍ത്ത് സബ് സെന്റര്‍ കാഞ്ഞൂര്‍ അക്ഷര അംഗനവാടിയുടെ മുകളിലുള്ള സാംസ്‌കാരിക നിലയത്തിന്റെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനമാരംഭിച്ചു

nctv news- pudukad news

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷ രതി ബാബു, പഞ്ചായത്ത് അംഗങ്ങളായ ആന്‍സി, പ്രീതി ബാലകഷ്ണന്‍, ഷാജു കാളിയേങ്കര, പുതുക്കാട് താലൂക്കാശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് ഡോ. സുധാകുമാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ര്രാജേഷ്, ജെപിഎച്ച്എന്‍ രേഷ്മ എന്നിവര്‍ പ്രസംഗിച്ചു. പുതുക്കാട് ഗ്രാമപഞ്ചായത്തിലെ 3, 12, 13, 14 വാര്‍ഡുകളിലെ പൊതുജനാരോഗ്യവും സാമൂഹ്യ കുടുംബക്ഷേമ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെയും ഏകോപന കേന്ദ്രമാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍.

Leave a Comment

Your email address will not be published. Required fields are marked *