nctv news pudukkad

ജീവധാരാ നൂതന പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഷീ ഹെല്‍ത്ത് ചോരയ്ക്ക് ചീര പദ്ധതിക്ക് തുടക്കമായി

NCTV NEWS- PUDUKAD NEWS

ഞാറ്റുവേല മഹോത്സവ വേദിയില്‍ 18 ഇനം ചിരവിത്ത് പരിചയപ്പെടുത്തുകയും വിതരണം ചെയ്യുകയും ചെയ്ത് കൊണ്ടാണ് പദ്ധതിക്ക് പ്രാരംഭം കുറിച്ചത്. മില്ലറ്റ് പാചക പരിശീലവും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ തോമസ് തോകലത്ത്, നിജി വത്സന്‍, റോസ്മി ജയേഷ്, മണി സജയന്‍, നിതാ അര്‍ജ്ജുനന്‍. കൃഷി ഓഫീസര്‍ ഡോ. അഞ്ചു ബി. രാജ് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ കേസരി ക്ലാസ് നയിച്ചു. ചോരയ്ക്ക് ചീര  വിത്ത് ഗുണഭോക്താക്കളും മില്ലെറ്റ് പാചക പരിശീലന ഗുണഭോക്താക്കളും പരിപാടിയില്‍ പങ്കെടുത്തു. 

Leave a Comment

Your email address will not be published. Required fields are marked *