nctv news pudukkad

ജനതാദള്‍ (എസ്) പുതുക്കാട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

NCTV NEWS- PUDUKAD NEWS

ന്യൂനപക്ഷ സംസ്ഥാന പ്രസിഡന്റ് റഹിം പള്ളത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് പാലത്തിങ്കല്‍ അധ്യക്ഷനായി. ജനതാദള്‍ (എസ്) ജില്ലാ പ്രസിഡന്റ് സി.ടി. ജോഫി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാഘവന്‍ മുളങ്ങാടന്‍, ജോണ്‍ വാഴപ്പിള്ളി, പ്രിജു ആന്റണി, ഷണ്‍മുഖന്‍ വടക്കുംപറമ്പില്‍, കെ. രഞ്ജിത്, രഘു തണ്ടാശേരി, ഷാജിത നസീര്‍, ബേബി നെന്മണിക്കര, പി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. മലയോര പ്രദേശങ്ങളില്‍ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ തടയാനും കര്‍ഷകരുടെ പട്ടയവിതരണത്തിനും പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള സഹായത്തിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയം വഴി ആവശ്യപ്പെട്ടു. /

Leave a Comment

Your email address will not be published. Required fields are marked *