nctv news pudukkad

ആളൂര്‍ ഗ്രാമപഞ്ചായത്ത് ഇനി മുതല്‍ അതിദരിദ്രര്‍ ഇല്ലാത്ത പഞ്ചായത്ത് പ്രഖ്യാപനം മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു

NCTV NEWS- PUDUKAD NEWS

കുടുംബശ്രീ സര്‍വ്വേ യിലൂടെ കണ്ടെത്തിയ 14 കുടുംബങ്ങള്‍ക്കാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കി. അതോടൊപ്പം നാലര വര്‍ഷകാലം ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രമായ വികസന രേഖ പ്രകാശനവും ചെയ്തു. പ്രസിഡന്റ് കെ.ആര്‍. ജോജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ ജോസ് മാഞ്ഞൂരാന്‍, ബിന്ദു ഷാജു, ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ ഷൈനി തിലകന്‍, ദിപിന്‍ പാപ്പച്ചന്‍, എം.എസ്. വിനയന്‍, നിപ്മര്‍ ഡയറക്ടര്‍ സി. ചന്ദ്രബാബു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രാഖി ശ്രീനിവാസന്‍, ഐ.എന്‍. ബാബു, എം.ബി. ലത്തീഫ്, സെക്രട്ടറി എം.പി. ചിത്ര, അസിസ്റ്റന്റ് സെക്രട്ടറി ഗംഗേഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *