പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന മുദ്രവാക്യമുയര്‍ത്തി ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടകര മേഖല കമ്മറ്റി സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ സമാപിച്ചു
തലോരില്‍ നടന്ന സമാപന യോഗം ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ സൗപര്‍ണിക കാവ്യാലാപനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ ഹരിറാം കുമാര്‍, സി.എസ്. മനോജ്, എം.കെ.ബാബു, എ.കെ.ശിവദാസ്, കെ.കെ.അനിഷ് കുമാര്‍, ടി.എം.ശിഖാമണി എന്നിവര്‍ പ്രസംഗിച്ചു. ശനിയാഴ്ച കൊടകരയില്‍ നിന്നും സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ. രാജേഷാണ് ജാഥ ഉദ്ഘാടനം ചെയ്തത്. കൊടകര പഞ്ചായത്ത് അംഗം പ്രനില ഗിരിശന്‍ അധ്യക്ഷയായിരുന്നു. പരിഷത്ത് മേഖല പ്രസിഡന്റ് കെ.കെ സോജ കാപ്റ്റന്‍, മേഖല വൈസ് പ്രസിഡന്റ് എ …