മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്ലാ മാസവും സൗജന്യ ഹെല്‍ത്ത് ക്യാരവാന്റെ സേവനം ലഭ്യമാക്കുന്ന ആരോഗ്യപരിപാലന പദ്ധതിക്ക് കോടാലിയില്‍ തുടക്കം കുറിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലും ഗുഡ് സ്മരിറ്റന്‍ മെഡിക്കല്‍ സെന്ററും സംയുക്തമായാണ് ആരോഗ്യപരിപാലന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഹെല്‍ത്ത് ക്യാരവാനിലൂടെ സൗജന്യ അള്‍ട്രാസൗണ്ട് സ്‌കാനിങ് സേവനവും പദ്ധതി വഴി ലഭ്യമാക്കുന്നുണ്ട്. ഹെല്‍ത്ത് കാരവാനില്‍ ഡോക്ടര്‍മാരുടെ സൗജന്യ ഒപി, സൗജന്യ ഡെന്റല്‍ പരിശോധന, സൗജന്യ പോര്‍ട്ടബിള്‍ എക്‌സറേ, സൗജന്യ അള്‍ട്രാ സൗണ്ട് സ്‌കാനിങ്, ക്യാന്‍സര്‍, സ്‌ട്രോക്ക്, ഹൃദയാഘാതം, വൃക്ക, ലിവര്‍ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ തടയുന്നതിനുള്ള സേവനങ്ങളാണ് വിഭാവനം ചെയ്യുന്നത്. എല്ലാ മാസവും പഞ്ചായത്തിലെ ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് സേവനങ്ങള്‍ വിപുലപ്പെടുത്തും. ഡയാലിസിസ് രഹിത ഗ്രാമപഞ്ചായത്ത് ആക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. സൗജന്യ ഹെല്‍ത്ത് കാരവാന്‍ പദ്ധതിയുടെ ഉദ്ഘാടനം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ.നിജില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിന്ദു മനോജ്, മെഡിക്കല്‍ ഡയറക്ടര്‍ ശാന്തി ഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ ഡോക്ടര്‍ റിഷിന്‍ സുമന്‍, ശാന്തി ഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ സിഇഒ ഫാദര്‍ ജോയ് കൂത്തൂര്‍, ജനറല്‍ ഫിസിഷന്‍ ഡോക്ടര്‍ ശില്പ, റേഡിയോളജിസ്റ്റ് ഡോക്ടര്‍ ജോണി പൗലോസ്, ഡെന്റിസ്റ്റ് ഡോക്ടര്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്ലാ മാസവും സൗജന്യ ഹെല്‍ത്ത് ക്യാരവാന്റെ സേവനം ലഭ്യമാക്കുന്ന ആരോഗ്യപരിപാലന പദ്ധതിക്ക് കോടാലിയില്‍ തുടക്കം കുറിച്ചു
