പ്രസിദ്ധമായ മൂന്നുമുറി അമ്പ് തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ അമ്പു തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് വികാരി ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. അസി.വികാരി ഫാ: അഗസ്റ്റിന്‍ കൂന്തിലി സന്നിഹിതനായിരുന്നു. ജനറല്‍ കണ്‍വീനര്‍ ഡിറ്റോ കോപ്ലി നേതൃത്വം നല്‍കി, ഇടവക കൈകാരന്മാര്‍, തിരുനാള്‍ കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര സമിതി ഭാരവാഹികള്‍, യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജനുവരി 16ന് കൊടികയറ്റം, ജനുവരി 26, 27 തീയ്യതികളിലാണ് തിരുനാള്‍ ആഘോഷം.
പ്രസിദ്ധമായ മൂന്നുമുറി അമ്പ് തിരുനാളിന്റെ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു
