വിനോദ സഞ്ചാരികള്‍ക്കും സാഹസിക ടൂറിസം ഇഷ്ടപെടുന്നവര്‍ക്കും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ഉല്ലാസ യാത്ര നടുത്തുവാനും ഇ- വഞ്ചി ടൂറിസം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എന്റെ തൊഴില്‍ എന്റെ അഭിമാനും പദ്ധതിയും അഡ്വജര്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വീനിത് കൃഷ്ണനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇ -വഞ്ചി ടൂറിസം പദ്ധതി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ.് ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കയാക്കിംഗ് ടൂര്‍, പെഡല്‍ ബോട്ടിംഗ്, കുട്ടവഞ്ചി സവാരി എന്നിവയാണ് ഇ വഞ്ചിയുടെ പ്രധാന സേവനങ്ങള്‍.
നെന്മണിക്കര ഗ്രാമപഞ്ചായത്തില്‍ മണലി പുഴയോടു ചേര്‍ന്ന് പുതുവത്സരത്തില്‍ ഗ്രാമീണ ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമായി
