ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ.വി. ഷൈജു അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സജിത രാജീവന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമിത ഗിരി, ഷാന്റോ കൈതാരത്ത്, പി.എസ്. സുരേന്ദ്രന്‍, ഗ്രന്ഥശാല സമിതി താലൂക്ക് വൈസ് പ്രസിഡന്റ് എം.കെ. ബാബു, മറ്റത്തൂര്‍ നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍, വായനശാല സെക്രട്ടറി പി.എസ്. അംബുജാക്ഷന്‍, പീയൂസ് സിറിയക്, ഉഷ മാണി, ജിതി സലീഷ്, കെ.ആര്‍. ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന മാസ്‌റ്റേഴ്‌സ് അറ്റ്‌ലറ്റിക് മീറ്റില്‍ ജേതാതാക്കളായ ഉഷ മാണി, ജിതി സലീഷ്, ഐ.ടി.ഐ. ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ നാഷനല്‍ ടോപ്പറായ കെ.കെ. സഞ്ജയ്കുമാര്‍, ആരോഗ്യ പ്രവര്‍ത്തക മണി സന്തോഷ് എന്നിവരേയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളേയും ചടങ്ങില്‍ അനുമോദിച്ചു. ലൈബ്രറി കൗണ്‍സിലിന്റെ സര്‍ഗോല്‍സവ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.
കടമ്പോട് ആനന്ദകലാസമിതി വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുമോദന സദസും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു
