രണ്ടു വര്‍ഷത്തിലധികമായി സര്‍വീസ് നിന്നും പിരിഞ്ഞിട്ടും ഗ്രാറ്റ്‌വിറ്റി നല്‍കാത്തതിനെതിരെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് മുപ്ലി എസ്‌റ്റേറ്റ് ഓഫീസിന് മുന്‍പില്‍ തൊഴിലാളി കുടുംബത്തിന്റെ കുത്തിയിരുപ്പ് സമരം. എച്ച് എം എല്‍ ബ്ലാക്ക്‌സ്മിത്തായിരുന്ന ശിവനും കുടുംബവുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മാനേജ്‌മെന്റ് അവസാന ചര്‍ച്ച നടന്ന ഡിസംബര്‍ 31ന് തുക നല്‍കാമെന്നാണ് അറിയിച്ചിരുന്നതെന്നും കടക്കെണിയിലായ കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും ശിവന്‍ പറഞ്ഞു. ശിവനൊപ്പം ഭാര്യ ബിന്ദുവും മൂന്ന് മക്കളുമാണ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധം നടത്തിയത്.
എസ്‌റ്റേറ്റ് ഓഫീസിന് മുന്‍പില്‍ തൊഴിലാളി കുടുംബത്തിന്റെ കുത്തിയിരുപ്പ് സമരം
