12 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്റെ സംഘാടകസമിതി യോഗം വരന്തരപ്പിള്ളിയില്‍ നടത്തി
കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍ അധ്യക്ഷയായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ സംഘാടകസമിതി ചെയര്‍മാനായി വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരനെയും കണ്‍വീനറായി മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ കെ.ആര്‍. ആര്യയെയും ട്രഷററായി അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കലിനെയും തെരഞ്ഞെടുത്തു. ഈ മാസം 16ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ തോട്ടുമുഖം …