nctv news pudukkad

Kerala news

FILM-ACTRESS-SREESHMA.-KERALA FILM AWARD 2024 WINNER- NCTV NEWS- NCTV NEWS LIVE-PUDUKADNEWS- MALAYALAM ACTRESS

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശ്രീഷ്മ ചന്ദ്രനെ മറ്റത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു

ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. നൈജോ ആന്റോ അധ്യക്ഷത വഹിച്ചു. ഷാഫി കല്ലുപറമ്പില്‍, രഞ്ജിത് കൈപ്പിള്ളി, ലിന്റോ പള്ളി പറമ്പന്‍, എ.എം. ബിജു, ഷൈനി ബാബു, ശാലിനി ജോയ്, പ്രവീണ്‍ എം. കുമാര്‍, ലിനോ മൈക്കിള്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ദിനേശന്‍ പുതുവത്ത്, രഹന്‍ പള്ളത്തേരി എന്നിവര്‍ സന്നിഹിതരായി.

മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശ്രീഷ്മ ചന്ദ്രനെ മറ്റത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു Read More »

SREESHMA CHANDRAN- FILM AWARD WINNER 2024- ACTRESS- MALAYALAM INDUSTRY- NCTV NEWS-PUDUKAD NEWS- NCTV LIVE NEWS

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയ അവിട്ടപ്പള്ളി സ്വദേശിനി ശ്രീഷ്മ ചന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആദരിച്ചു

 മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയ അവിട്ടപ്പള്ളി സ്വദേശിനി ശ്രീഷ്മ ചന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആദരിച്ചു. എംഎല്‍എ നേരിട്ട് വീട്ടിലെത്തിയാണ് ശ്രീഷ്മ ചന്ദ്രനെ ആദരിച്ചത്. അവിട്ടപ്പള്ളി മാഞ്ഞൂരാന്‍ വീട്ടില്‍ ചന്ദ്രന്റെ മകളാണ് ശ്രീഷ്മ.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയ അവിട്ടപ്പള്ളി സ്വദേശിനി ശ്രീഷ്മ ചന്ദ്രനെ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ആദരിച്ചു Read More »

adhar updation

ആധാർ ഉടമകള്‍ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം

ആധാർ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക. 2024 ജൂൺ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. എന്നാൽ ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ വേണമെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ചെയ്താൽ അത് സൗജന്യമായിരിക്കും. ജൂൺ 14 ന് ശേഷം ഇതിന് പണം നൽകേണ്ടി വരുമെന്ന് ആധാർ നൽകുന്ന യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം.

ആധാർ ഉടമകള്‍ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം Read More »

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിക്കുന്ന മാനേജര്‍ എ.ഐ. ലതികയ്ക്ക് യാത്രയയപ്പ് നല്‍കി

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായി. മുകുന്ദപുരം അസി. രജിസ്ട്രാര്‍ ബ്ലിസന്‍ സി. ഡേവിസ് വിശിഷ്ടാതിഥിയായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ. ഫ്രാന്‍സിസ്, ഓഡിറ്റര്‍മാരായ യു.എസ്. ശത്കാന്ത്, ബി. അനൂപ്കുമാര്‍, മുന്‍ പ്രസിഡന്റ് ടി.വി. പ്രഭാകരന്‍, ഡയറക്ടര്‍മാരായ പ്രിന്‍സ് ചെതലന്‍, സി.ജെ. ആന്റണി, കെ.ജെ. ജോജു, ജോജോ കുറ്റിക്കാടന്‍, ടി.എസ്. അര്‍ജുന്‍, അമ്പിളി ഹരി, സുശീല ദിവാകരന്‍, സന്ധ്യാ സുധീര്‍, ബിജി ജോയ്, ടി.കെ. രാജേന്ദ്രന്‍ എന്നിവര്‍

പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിക്കുന്ന മാനേജര്‍ എ.ഐ. ലതികയ്ക്ക് യാത്രയയപ്പ് നല്‍കി Read More »

JOB VACANCY

തൊഴിലവസരങ്ങളും അറിയിപ്പുകളും

അസാപ് കേരളയുടെ സമ്മര്‍ ക്യാമ്പ്അസാപ് കേരള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 5 ദിവസത്തെ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് മുതല്‍ പതിനഞ്ച് വയസ്സ് വരെയുള്ളവര്‍ക്കാണ് ക്യാമ്പ്. ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്, ഗെയിം ഡെവലപ്പ്‌മെന്റ്, റോബോട്ടിക്‌സ്, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങള്‍ക്ക് പുറമെ മറ്റ് വിനോദ പരിപാടികളും ഉണ്ടാകും. റിഗ് ലാബ്‌സ് അക്കാദമിയുമായി ചേര്‍ന്നാണ് അസാപ് കേരള ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മേയ് 27 മുതല്‍ 31 വരെ രാവിലെ 9:30

തൊഴിലവസരങ്ങളും അറിയിപ്പുകളും Read More »

18 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 18 ഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി യുവാവിനെ ആളൂര്‍ പൊലീസ് പിടികൂടി. താഴേക്കാട് കണ്ണിക്കര തോട്ടത്തില്‍ വീട്ടില്‍ 30 വയസുള്ള അരുണിനെയാണ് ആളൂര്‍ ഐ.എസ്.എച്ച്.ഒ മുഹമ്മദ് ബഷീറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ കിടപ്പുമുറിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 18.020 ഗ്രാം മയക്കുമരുന്നാണ് പോലിസ് പിടികൂടിയത്. ഒരു മാസത്തോളമായി ഇയാള്‍ പോലീസ് നിരിക്ഷണത്തിലായിരുന്നു. എസ്‌ഐ മാരായ രഘു, രാധാകൃഷ്ണന്‍, എ.എസ്.ഐ ധനലക്ഷ്മി, സിപിഒ മാരായ ബിലഹരി, രതീഷ്, ഹരികൃഷ്ണന്‍, അനീഷ,്

18 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍ Read More »

തൃശൂരിലേക്ക് സംഘടന സമ്മേളനത്തിനു പോയ ബസുകള്‍ തടഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസയില്‍ 25 മിനിറ്റോളം ഗതാഗതതടസ്സമുണ്ടായി

തൃശൂരിലേക്ക് സംഘടന സമ്മേളനത്തിനു പോയ ബസുകള്‍ തടഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസയില്‍ 25 മിനിറ്റോളം ഗതാഗതതടസമുണ്ടായി. എല്ലാ ട്രാക്കുകളിലും സമ്മേളന വാഹനങ്ങള്‍ നിര്‍ത്തിയിട്ടതോടെ മണലി പാലം വരെ വാഹന നിരയുണ്ടായി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു സംഭവം. തൃശൂരിലേക്ക് ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനുപോകുന്ന ബസുകളെ ടോളില്‍ നിന്നും ഒഴിവാക്കാമെന്ന് പ്ലാസ അധികൃതര്‍ പറഞ്ഞിരുന്നതായി സംഘടന പ്രവര്‍ത്തകര്‍ ജീവനക്കാരോട് പറഞ്ഞെങ്കിലും തങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. ഇതോടെ പ്രവര്‍ത്തകര്‍ ബസുകള്‍ നിറുത്തി ടോള്‍പ്ലാസയില്‍ ഇറങ്ങി

തൃശൂരിലേക്ക് സംഘടന സമ്മേളനത്തിനു പോയ ബസുകള്‍ തടഞ്ഞതോടെ പാലിയേക്കര ടോള്‍പ്ലാസയില്‍ 25 മിനിറ്റോളം ഗതാഗതതടസ്സമുണ്ടായി Read More »

മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ചെമ്പുച്ചിറ റോഡില്‍ കോതങ്ങലം ക്ഷേത്രപരിസരത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നു

മഴവെള്ളം ഒഴുകിപോകാനുള്ള സംവിധാനം ഇല്ലാത്തതാണ് ഇവിടെ പ്രശ്‌നമാകുന്നത്. മഴക്കാലമായാല്‍ റോഡു തകര്‍ന്ന് സ്ഥിരമായി വെള്ളക്കട്ടുണ്ടാകുന്ന സ്ഥലമാണിത്. വെള്ളം കെട്ടിക്കിടന്ന് കുഴികള്‍ രൂപപ്പെടുന്നതിനാല്‍ മഴക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുരിതം നിറഞ്ഞതായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായിട്ടാണ് കഴിഞ്ഞ വര്‍ഷം ഇവിടെ ടൈല്‍വിരിച്ച് റോഡ് നവീകരിച്ചത്. എന്നാല്‍ മഴവെള്ളം പൂര്‍ണമായി ഒഴുകിപോകാനുള്ള സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്കായില്ല. റോഡരുകില്‍ നിര്‍മിച്ചിട്ടുള്ള ആഴവും വീതിയും കുറഞ്ഞ കാനയിലൂടെ ശരിയായ തോതില്‍ വെള്ളം ഒഴുകിപോകാത്തതാണ് റോഡില്‍ വെള്ളക്കെട്ടുരൂപപ്പെടാന്‍ ഇടയാക്കുന്നത്. കനത്തമഴ പെയ്യുമ്പോള്‍ നാലടിയോളം ഉയരത്തില്‍ റോഡില്‍

മറ്റത്തൂര്‍ പഞ്ചായത്തിലെ വാസുപുരം ചെമ്പുച്ചിറ റോഡില്‍ കോതങ്ങലം ക്ഷേത്രപരിസരത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാര്‍ക്കും സമീപവാസികള്‍ക്കും ദുരിതമാകുന്നു Read More »

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങിയിട്ട് 10 ദിവസം

തൃക്കൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കാവല്ലൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പില്‍ വെള്ളം എത്തിയിട്ട് 10 ദിവസം പിന്നിട്ടു. തൃക്കൂരിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റില്‍ നിന്നും തൃക്കൂര്‍ പൊന്നൂക്കര വഴി ഭരതയിലെ കുടിവെള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ പൈപ്പ് തൃക്കൂര്‍ എസ്എംഎസ് റോഡില്‍ പൊട്ടിയതാണ് കാരണം. തൃക്കൂരിലെ ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വെള്ളം ഭരതയിലെ ടാങ്കില്‍ എത്തിയതിനുശേഷമാണ് 8, 9, 10, 11, 12, 13 വാര്‍ഡുകളിലേക്ക് വെള്ളം ലഭിക്കുക. 10 ദിവസത്തിനുള്ളില്‍ ഒരേസ്ഥലത്ത് തന്നെ

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങിയിട്ട് 10 ദിവസം Read More »

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് പുതുക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

 തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണു. പുതുക്കാട് സ്വദേശിക്ക് ദാരുണാന്ത്യം. പുതുക്കാട് വടക്കേതൊറവില്‍ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരം മുറിക്കാരന്‍ മരിച്ചു. പുതുക്കാട് വടക്കെ തൊറവ് കൊടിയന്‍ വീട്ടില്‍ ഔസേഫിന്റെ മകന്‍ 64 വയസുള്ള വിത്സന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വടക്കെ തൊറവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു അപകടം. കേടുവന്ന തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. തെങ്ങില്‍ നിന്ന് തൊട്ടടുത്ത മാവിലേക്ക് കയര്‍ കെട്ടി നിര്‍ത്തുന്നതിനിടെ മാവിന്റെ ചില്ല അടര്‍ന്നതോടെ തെങ്ങ് ദിശമാറി മറിഞ്ഞുവീഴുകയായിരുന്നു. സമീപത്ത് മാറിനിന്ന വിത്സന്റെ

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് പുതുക്കാട് സ്വദേശിക്ക് ദാരുണാന്ത്യം Read More »

പറപ്പൂക്കര സെന്റ് ജോണ്‍ ഫൊറോന പള്ളിയിലെ വി. ലോനാ മുത്തപ്പന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി

രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാദര്‍ ആന്‍ജോ പുത്തൂര്‍ മുഖ്യകാര്‍മികനായി. ഫാദര്‍ സിജു കൊമ്പന്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരുന്നു. ഭക്തിനിര്‍ഭരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധിയാളുകളാണ് എത്തിയത്.  വികാരി ഫാ. ജോയ് പെരേപ്പാടന്‍, ജനറല്‍ കണ്‍വീനര്‍ ബിജു പല്ലിശ്ശേരി, സെക്രട്ടറി വര്‍ഗ്ഗീസ് ആലപ്പാട്ട്, ട്രസ്റ്റിമാരായ യോഹന്നാന്‍ വടക്കേത്തല, നിജോഷ് അക്കരക്കാരന്‍, അസി. വികാരി ഫാദര്‍ ക്ലിന്റന്‍ പെരിഞ്ചേരി, ഫിനാന്‍സ് കണ്‍വീനര്‍ ജോസ് അന്തിക്കാടന്‍, പി.ആര്‍.ഒ. സൈമണ്‍ പുതുപ്പള്ളിപറമ്പില്‍

പറപ്പൂക്കര സെന്റ് ജോണ്‍ ഫൊറോന പള്ളിയിലെ വി. ലോനാ മുത്തപ്പന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി Read More »

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഡിഎഫ്എ സെക്രട്ടറിയുമായ ഡേവിസ് മൂക്കന്‍ അന്തരിച്ചു

സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗമാണ്. ചിയ്യാരം സ്വദേശിയാണ്. ചിയ്യാരത്തെ സ്വവസതിയിലും അതിനു ശേഷം 2 മണി മുതല്‍ 3 മണി വരെ തൃശൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 4 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കൈമാറും.

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഡിഎഫ്എ സെക്രട്ടറിയുമായ ഡേവിസ് മൂക്കന്‍ അന്തരിച്ചു Read More »

തെങ്ങ് മുറിക്കാന്‍ മുകളില്‍ കയറിയിരുന്ന ആള്‍ തെങ്ങ് മറിഞ്ഞ് വീണ് മരിച്ചു

തെങ്ങ് മുറിക്കാന്‍ മുകളില്‍ കയറിയിരുന്ന ആള്‍ തെങ്ങ് മറിഞ്ഞ് വീണ് മരിച്ചു. മൂന്നുമുറി ഒമ്പതുങ്ങല്‍ കലങ്ങോല വീട്ടില്‍ 62 വയസുള്ള ജോസാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഒമ്പതുങ്ങലിലെ സ്വകാര്യ പറമ്പില്‍ തെങ്ങ് മുറിക്കുന്നതിനിടെയാണ് അപകടം. ഉടന്‍ സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ആനിയാണ് ജോസിന്റെ ഭാര്യ. ആന്റോ, ജിന്‍സി എന്നിവര്‍ മക്കളും ജോസ്‌ന, ആന്റോ എന്നിവര്‍ മരുമക്കളുമാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് മൂന്നുമുറി പള്ളിയില്‍ നടക്കും.

തെങ്ങ് മുറിക്കാന്‍ മുകളില്‍ കയറിയിരുന്ന ആള്‍ തെങ്ങ് മറിഞ്ഞ് വീണ് മരിച്ചു Read More »

പാലപ്പിള്ളിയില്‍ പുലിയുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്

 പാലപ്പിള്ളിയില്‍ പുലിയുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ്. ഒരാഴ്ചക്കിടെ 3 തവണ പുലിയിറങ്ങി 3 പശുക്കുട്ടികളെയും ഒരു മാനിനെയും പിടികൂടിയ പശ്ചാത്തലത്തിലാണ് വനംവകുപ്പിന്റെ നീക്കം. പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിനു ശേഷം കൂടുസ്ഥാപിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഇതിനായി കാരിക്കുളം, മുപ്ലി, കുണ്ടായി എന്നിവിടങ്ങളിലാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത്. വെള്ളിക്കുളങ്ങര റേഞ്ചിന്റെ പരിധിയില്‍ വരുന്ന കാരികുളത്ത് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡികള്‍ക്ക് സമീപവും കന്നാറ്റുപാടം സ്‌കൂളിന് സമീപവുമാണ്

പാലപ്പിള്ളിയില്‍ പുലിയുടെ സാന്നിധ്യം നിരന്തരമുണ്ടാകുന്നതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് Read More »

കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്തനാശനഷ്ടം

മണ്ണംപേട്ട തെക്കേക്കരയില്‍ ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. തൃക്കൂര്‍ പഞ്ചായത്തിലെ കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്ത നാശനഷ്ടം. ചൊവ്വാഴ്ച രാത്രിയില്‍ ആഞ്ഞുവീശിയ കാറ്റില്‍ 3 കൃഷിയിടങ്ങളിലായി അറുന്നൂറോളം വാഴകളാണ് ഒടിഞ്ഞ് വീണത്. മാന്തോട്ടത്തില്‍ ജെസ്റ്റിന്റെ മുന്നൂറിലധികം വാഴകളും കൊളമാത്ത് പ്രകാശന്റെ നൂറ്റമ്പതോളവും മുടിക്കുളത്തില്‍ ഭവദാസിന്റെ 150 ഓളം വാഴകളുമാണ് നശിച്ചത്. ഓണവിപണി ലക്ഷ്യമാക്കി നട്ടുവളര്‍ത്തിയ വാഴകളാണ് പൂര്‍ണമായും നശിച്ചത്. ഇന്‍ഷുറന്‍സുണ്ടെങ്കിലും നാമമാത്രമായ നഷ്ടപരിഹാരമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ തങ്ങളുടെ ഏറെനാളത്തെ

കള്ളായിയില്‍ മിന്നല്‍ ചുഴലിയില്‍ കനത്തനാശനഷ്ടം Read More »

ആവേശം സിനിമ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍

നാല് കൊലപാതക കേസുകളില്‍ അടക്കം പ്രതിയാണ് ഗുണ്ടാത്തലവന്‍ അനൂപ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു ആവേശം മോഡല്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. കൊടും ക്രിമിനലുകള്‍ അടക്കം 60 ഓളം പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഗുണ്ടകളുടെ സംഗമമായി മാറിയ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ എടാ മോനെ എന്ന ഹിറ്റ് ഡയലോഗ് ഓടെ റീല്‍സായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പാര്‍ട്ടിയിലേക്ക് മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നത് അടക്കം റീല്‍സില്‍ ഉണ്ട്. കൊട്ടേക്കാട് പാടശേഖരത്താണ് പാര്‍ട്ടി നടത്തിയത്. അറുപതിലേറെ പേര്‍ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് ഇവിടെ എത്തി

ആവേശം സിനിമ മോഡല്‍ പാര്‍ട്ടി നടത്തി ഗുണ്ടാത്തലവന്‍ Read More »

പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു

 പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പശുക്കിടാവിന്റെ ജഡം കണ്ടെത്തിയത്. ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഈ മേഖലയില്‍ പുലിയിറങ്ങുന്നത്. തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്കു സമീപമായിരുന്നു പുലിയിറങ്ങിയത്. ജനവാസമേഖലയില്‍ നിരന്തരം പുലിയുടെ സാന്നിധ്യമുണ്ടാകുന്നത് തോട്ടം തൊഴിലാളികളെയും പ്രദേശവാസികളെയും ആശങ്കയിലാക്കുന്നുണ്ട്.

പാലപ്പിള്ളി കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി പശുകിടാവിനെ കൊന്നു Read More »

മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി

ക്ഷേത്രം പ്രസിഡന്റ് കളരിക്കല്‍ ദിവാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാമന്‍ ദീപോജ്ജ്വലനം നിര്‍വ്വഹിച്ചു. സെക്രട്ടറി രഘു കുണ്ടനാട്ട്, ട്രഷറര്‍ സുധ സേതുമാധവന്‍, കമ്മറ്റി അംഗങ്ങളായ ഷാജു പൂണൂലിപ്പറമ്പില്‍, സുജിത്ത് ആനന്ദപുരത്തുക്കാരന്‍, പി സി ബിനോയ്, ഗോപാലകൃഷ്ണന്‍ മൂത്തേടത്ത്, നിത്യ അരുണ്‍, ബിനി, രാമു എന്നിവര്‍ സന്നിഹിതരായിരുന്നു. മേയ് 19ന് സപ്താഹം അവസാനിക്കും. 23, 24 തിയ്യതികളില്‍ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന് മുന്നോടിയായാണ് ഭാഗവത സപ്താഹം സംഘടിപ്പിച്ചിരിക്കുന്നത്.

മറ്റത്തൂര്‍ പടിഞ്ഞാട്ടുമുറി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി Read More »

മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു

മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു. നെന്മാറ കല്‍നാട് സ്വദേശികളായ കല്‍നാട് വീട്ടില്‍ 22 വയസ്സുള്ള കാര്‍ത്തിക്, 52 വയസ്സുള്ള ശെന്തില്‍ കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഡ്രൈവറായ ഫോര്‍ട്ട് കൊച്ചി അവരാവതി സ്വദേശി 44 വയസ്സുള്ള ശ്യാമിനെയാണ് ഇരുവരും ആക്രമിച്ച് ഗുരുതര പരുക്കേല്‍പ്പിച്ചത്. വാഹനത്തിന്റെ ഇരു വശത്തെയും ഗ്ലാസ് ഇരുമ്പ് വടികൊണ്ട് അടിച്ചു തകര്‍ക്കുകയും ഡ്രൈവര്‍ക്കുനേരം വധശ്രമവും നടന്നു. ശ്യാമിനെ വാഹനത്തില്‍

മരത്താക്കര സിഗ്നലില്‍ കാത്തു കിടക്കുന്നതിനിടയില്‍ വാഹനത്തിനു നേരെയും ഡ്രൈവര്‍ക്കുനേരെയും ആക്രമണം നടത്തിയ സംഭവത്തില്‍ 2 പ്രതികളെ ഒല്ലൂര്‍ പൊലീസ് അറസ്റ്റുചെയ്തു Read More »

കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി 19 വയസ്സുള്ള ആദിത്യന്‍, പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി 23 വയസ്സുള്ള അതുല്‍കൃഷ്ണ എന്നിവരും പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് പെരിഞ്ഞനം സ്വദേശിയായ അശ്വിന് മര്‍ദ്ദനമേറ്റത്. കുറച്ചു ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ഒരാള്‍ വാങ്ങിയിരുന്നു. തിരികെ കിട്ടാതായതോടെ മൊബൈല്‍

കഴിഞ്ഞ ദിവസം മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ വെച്ച് ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു Read More »