പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് രാജു തളിയപറമ്പില്‍ അധ്യക്ഷനായി. മുകുന്ദപുരം അസി. രജിസ്ട്രാര്‍ ബ്ലിസന്‍ സി. ഡേവിസ് വിശിഷ്ടാതിഥിയായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എ. ഫ്രാന്‍സിസ്, ഓഡിറ്റര്‍മാരായ യു.എസ്. ശത്കാന്ത്, ബി. അനൂപ്കുമാര്‍, മുന്‍ പ്രസിഡന്റ് ടി.വി. പ്രഭാകരന്‍, ഡയറക്ടര്‍മാരായ പ്രിന്‍സ് ചെതലന്‍, സി.ജെ. ആന്റണി, കെ.ജെ. ജോജു, ജോജോ കുറ്റിക്കാടന്‍, ടി.എസ്. അര്‍ജുന്‍, അമ്പിളി ഹരി, സുശീല ദിവാകരന്‍, സന്ധ്യാ സുധീര്‍, ബിജി ജോയ്, ടി.കെ. രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വിരമിക്കുന്ന മാനേജര്‍ എ.ഐ. ലതികയ്ക്ക് യാത്രയയപ്പ് നല്‍കി
