മധ്യവയസ്‌കയായ പുഴയില്‍ ചാടി ജീവനൊടുക്കി
അവിട്ടത്തൂര്‍ സ്വദേശി കൂടലി വീട്ടില്‍ 50 വയസുള്ള ഷീബ ജോയിയാണ് കരുവന്നൂര്‍ വലിയ പാലത്തില്‍ നിന്നും പുഴയില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് ഇവര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുന്നത് ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും കണ്ടത്. തുടര്‍ന്ന് പൊലീസിനെയും അഗ്നിരക്ഷസേനയും നാട്ടുകാര്‍ വിവരം അറിയിച്ചു. ഷീബയുടെ ബാഗും, ചെരുപ്പും പാലത്തിനു മുകളില്‍ നിന്നും കണ്ടെത്തിയിരുന്നു. പൊലീസ് പരിശോധനയില്‍ ബാഗില്‍ നിന്നും ചികിത്സാരേഖകള്‍, മരുന്നു വാങ്ങിയ ലിസ്റ്റ്, പണം അടച്ച ബില്ല്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ …