വരന്തരപ്പിള്ളി പഞ്ചായത്തിലെ കച്ചേരി കടവ് പാലത്തിന്റെ അപ്രോച് റോഡ് നിര്‍മ്മാണത്തിനായുള്ള ഭരണാനുമതി ലഭിച്ചതായും ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്നും കെ.കെ. രാമചന്ദ്രന്‍ എം എല്‍ എ അറിയിച്ചു
1.67 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവിറങ്ങി. നേരത്തെ 490 ലക്ഷം രൂപ ചിലവില്‍ കച്ചേരിക്കടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം സാധ്യമല്ലാത്ത നിലയില്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥലം ലഭ്യമാക്കി സ്ഥലമുടമകള്‍ക്ക് പണവും വിതരണം ചെയ്തു. എത്രയും വേഗം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തീകരിച്ച് പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന് എം എല്‍ എ അറിയിച്ചു.