വെള്ളിക്കുളം വലിയ തോട്ടിലെ വാസുപുരം നരയന്‍കുറ്റി ക്രോസ് ബാറില്‍ വെള്ളം സംഭരിച്ചു നിര്‍ത്താത്തത് പരിസര പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാക്കുന്നു
ക്രോസ് ബാറില്‍ വെള്ളം സംഭരിക്കാത്തതിനാല്‍ കിണറുകളും കുളങ്ങളും വറ്റിതുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. വേനല്‍ക്കാലത്ത് കൃഷിക്കും കുടിവെള്ളത്തിനുമായി വെള്ളം സംഭരിച്ചു നിര്‍ത്താനായി വെള്ളിക്കുളം വലിയ തോട്ടില്‍ വെള്ളിക്കുളങ്ങര മുതല്‍ വാസുപുരം വരെ ഒമ്പതോളം ക്രോസ് ബാറുകള്‍ നിര്‍മിച്ചിട്ടുണ്ട്. വാസുപുരം നരയന്കുറ്റിയാലാണ് അവസാനത്തെ ക്രോസ് ബാറുള്ളത്. ഇതില്‍ സംഭരിക്കപ്പെടുന്ന വെള്ളത്തെ ആശ്രയിച്ചാണ് നൂലുവള്ളി, വാസുപുരം പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നത്. സമീപത്തെ കരപ്രദേശങ്ങളിലുള്ള കിണറുകളിലിലേയും കുളങ്ങളിലേയും ജലസമൃദ്ധി വേനല്‍മാസങ്ങളില്‍ ക്രോസ് ബാറില്‍ സംഭരിക്കപ്പെടുന്ന വെള്ളത്തെ ആശ്രിച്ചാണ്.ഒരു മാസം മുമ്പ് നൂലുവള്ളി, വാസുപുരം …