പുതുക്കാട് മണ്ഡല തല നവകേരള സദസ് : ബുധനാഴ്ച ഗതാഗത നിയന്ത്രണം
മുഖ്യമന്ത്രി നയിക്കുന്ന നവ കേരള സദസ്സ് പരിപാടിയോടനുബന്ധിച്ച് ഡിസംബർ 6ന് തലോരിലും പരിസരത്തും ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തൃശ്ശൂർ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പരമാവധി ഒല്ലൂർ വഴി ഒഴിവാക്കി കുട്ടനെല്ലൂർ വഴി ഹൈവേയിൽ കയറി പോകേണ്ടതാണ്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ശേഷം ഒല്ലൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഒല്ലൂർ സെൻററിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മരത്താക്കര വഴി പോകേണ്ടതാണ്. തൈക്കാട്ടുശ്ശേരി …
പുതുക്കാട് മണ്ഡല തല നവകേരള സദസ് : ബുധനാഴ്ച ഗതാഗത നിയന്ത്രണം Read More »