ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയുടെ ഭിന്നശേഷി പെന്‍ഷന്‍ സഹകരണ സംഘം ജീവനക്കാര്‍ തട്ടിയെടുത്തതായി പരാതി
അളഗപ്പനഗര്‍ അരങ്ങന്‍ വീട്ടില്‍ കൃഷ്‌ണേന്ദുവാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സഹകരണബാങ്ക് വഴിയായിരുന്നു പെണ്‍കുട്ടിക്ക് പെന്‍ഷന്‍ വീട്ടിലെത്തിച്ച് നല്‍കിയിരുന്നത്. എന്നാല്‍ 2023 ജൂലൈ മാസത്തെ പെന്‍ഷന്‍ വിതരണം കഴിഞ്ഞിട്ട് ഒരു മാസമാവാറായിട്ടും പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പെന്‍ഷന്‍ വന്നിട്ടില്ല എന്ന മറുപടിയാണ് ബാങ്കില്‍ നിന്നും ലഭിച്ചതെന്നും പിന്നീട് പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ സേവന സൈറ്റില്‍ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരം ലഭിച്ചുവെന്നും പരാതിക്കാരി പറയുന്നു. ഇതേ തുടര്‍ന്ന് സംഘം ജീവനക്കാര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണ മന്ത്രിക്കും പെണ്‍കുട്ടി …