പാലിയേറ്റീവ് നഴ്‌സുമാരായ പി.എ. സിസിലി , കെ.കെ. ജീജ എന്നിവര്‍ക്ക് കേക്കുകള്‍ കൈമാറി. ചടങ്ങ് എസ്.ഐ. ദാസന്‍ മുണ്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നിര്‍ധന കുടുംബാംഗത്തിന് വൃക്കദാനം ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തകയും റിട്ട. പ്രഫസറുമായ സിസ്റ്റര്‍ റോസ് ആന്റോ ക്രിസ്തുമസ് സന്ദേശം നല്‍കി. എം. ടെക് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സാരഥി സുരേന്ദ്രനുള്ള ജനമൈത്രി പോലീസിന്റെ ഉപഹാരം ചടങ്ങില്‍ എസ്.ഐ. ദാസന്‍ മുണ്ടയ്ക്കല്‍ സമ്മാനിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ മുഹമ്മദ് സാലിഹ്, ജനമൈത്രി പൊലീസ് സമിതി അംഗം സുരേഷ് കടുപ്പശ്ശേരിക്കാരന്‍, പാലീയേറ്റീവ് നഴ്‌സ് പി.എ. സിസിലി എന്നിവര്‍ പ്രസംഗിച്ചു. എ.എസ്.ഐ. കെ.ടി. ത്രേസ്യ, സ്‌റ്റേഷന്‍ റൈറ്റര്‍ ജി.എസ്. സിപിഒ പി.ടി. ഡേവീസ് എന്നിവര്‍ നേതൃത്വം നല്‍കി