വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വെള്ളിക്കുളങ്ങര കമാലിയ്യ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിക്കുളങ്ങര മദ്രസ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വെള്ളക്കുളങ്ങര കെഎസ്ഇബി ഓവര്‍സിയര്‍ സുധീര്‍ വെള്ളികുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ചു. കെഎസ്ഇബി നിലമ്പൂര്‍ സര്‍ക്കില്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാജു കുറ്റിക്കാട് ക്ലാസിന് നേതൃത്വം നല്‍കി. കമാലിയ മദ്രസ സദര്‍ മുഅല്ലിം മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. രിഫാഈ മസ്ജിദ് മഹല്ല് ഖത്തീബ് ഉനൈസ് സഖാഫി, മഹല്ല് സെക്രട്ടറി എം.ഇ.ഷബീര്‍, ഇര്‍ഷാദ് അഹ്‌സനി, കെ.വൈ.റാഫി, ആര്‍.എസ്.അമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു./