മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കാഴ്ച വൈകല്യ തിമിര രോഗ നിര്‍ണയ ക്യാമ്പും ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് ആന്റ് വെല്‍നസ് സുംബ ഡാന്‍സ് പരിശീലനവും നടത്തി. മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രവിഭാഗം യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ദിവ്യ സുധീഷ്, ആശുപത്രി സൂപ്രണ്ട് എം.വി. റോഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എ. ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ആശാപ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സുംബ പരിശീലനം നല്‍കിയത്