വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മുപ്ലിയം കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് കെട്ടിടം നിര്‍മാണത്തിനായി ഒരുങ്ങുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ 25 ലക്ഷം രൂപ ഉപയോഗിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന ലാബിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമല നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ റോസിലി തോമസ്, അഷറഫ് ചാലിയത്തൊടി, ഗ്രാമപഞ്ചായത്ത് അംഗം റഷീദ് അരിക്കോട്, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബെന്നി ചാക്കപ്പന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.