nctv news pudukkad

കൊടകര മനക്കുളങ്ങര കൃഷ്ണവിലാസം യു.പി. സ്‌കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു

സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. നിര്‍ധനര്‍ക്ക് വസ്ത്രങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് വിദ്യാലയത്തില്‍ തുറന്ന ഡ്രസ് ബാങ്ക് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. മുകുന്ദന്‍, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. പത്മനാഭന്‍, എം.എം. ഗോപാലന്‍, പ്രധാന അധ്യാപിക പി.എസ്. സീമ, പിടിഎ പ്രസിഡന്റ് പി.സി. ലജീഷ്, മാനേജര്‍ ബി. സദാനന്ദന്‍, കെ. സനല്‍, ദിനേഷ് പരമേശ്വരന്‍, എന്‍.വി. ബിജു, കെ. നാരായണന്‍കുട്ടി, നീതു ജിനേഷ്, കെ. നെല്‍സന്‍ പോള്‍, എന്‍.എസ്. സാവന്ത്, കെ.വി. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *