മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു
മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു.മൂന്നുപീടിക ബീച്ച് റോഡില്‍ ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു മര്‍ദ്ദനം. ആറിലധികം പേരുകള്‍ പെട്ട സംഘമാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ മൂന്നുപീടിക സ്വദേശികളായ അശ്വിന്‍, ജിതിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവര്‍ ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.ഹെല്‍മെറ്റ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. മര്‍ദ്ദനം കണ്ട നാട്ടുകാര്‍ ആണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. നാട്ടുകാര്‍ ഇടപെട്ടാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. …
മൂന്നുപീടികയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് മര്‍ദിച്ചു Read More »