മാസങ്ങള്‍ക്ക് മുന്‍പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ താല്‍ക്കാലികമായി റോഡിലെ ഗര്‍ത്തങ്ങള്‍ അടച്ചു
ഇന്ന് അതേയിടത്ത് വീണ്ടും ഇരട്ടിയായി ഗര്‍ത്തങ്ങള്‍. അധികൃതരുടെ അനാസ്ഥയില്‍ മനംമടുത്ത് ജനം. തൃക്കൂര് പഞ്ചായത്തിലെ പാറക്കാട് സെന്ററിലാണ് അപകടക്കെണിയൊരുക്കി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതാണ് റോഡിന്റെ തകര്‍ച്ചയുടെ കാരണം. ആമ്പല്ലൂര്‍, കല്ലൂര്‍, തൃക്കൂര് ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രധാനപാതയാണിത്. രണ്ട് മാസം മുന്‍പാണ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് ഇതുവഴിയുള്ള യാത്ര ദുഷ്കരമായതായി എന്‍സിടിവി റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തയ്ക്ക് പിന്നാലെ അധികൃതര്‍ കുഴിയടച്ചു. ആഴ്ചകള്‍ക്ക് മുന്‍പ് വീണ്ടും പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകുന്നതിലൂടെ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. …