ആധാർ ഉടമകള്‍ ശ്രദ്ധിക്കുക, ശേഷിക്കുന്നത് രണ്ടേ രണ്ട് ദിവസം, പണം മുടക്കാതെ വിവരങ്ങൾ പുതുക്കാം
ആധാർ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ശ്രദ്ധിക്കുക. 2024 ജൂൺ 14 വരെ സൗജന്യമായി ആധാർ പുതുക്കാം. എന്നാൽ ഓൺലൈൻ വഴി പുതുക്കുന്നവർക്ക് മാത്രമായിരിക്കും ഈ അവസരം ലഭിക്കുക. പേര്, വിലാസം തുടങ്ങി ആധാർ വിവരങ്ങളിൽ ഏതെങ്കിലും പുതുക്കുകയോ തിരുത്തുകയോ വേണമെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ചെയ്താൽ അത് സൗജന്യമായിരിക്കും. ജൂൺ 14 ന് ശേഷം ഇതിന് പണം നൽകേണ്ടി വരുമെന്ന് ആധാർ നൽകുന്ന യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. സൗജന്യ സേവനം എംആധാർ പോർട്ടലിൽ മാത്രമാണ് ലഭ്യം. …