ഡാ തടിയാ ഉള്‍പ്പടെ വിവിധ സിനിമകളിലും യുട്യൂബ് വീഡിയോകളിലും പരസ്യ ചിത്രത്തിലും അഭിനയിച്ച നടന്‍ നിര്‍മ്മല്‍ ബെന്നി അന്തരിച്ചു. 35 വയസായിരുന്നു. ചേര്‍പ്പ് വല്ലച്ചിറക്കാരന്‍ ബെന്നിയുടെയും
ഷാന്റിയുടെയും മകനാണ്. കൊമേഡിയനായിട്ടാണ് നിര്‍മ്മല്‍ ബെന്നി സ്‌റ്റേജ് പരിപാടികളിലൂടെ അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്നത്. 2012 ല്‍ ജയകൃഷ്ണ കാര്‍ണവര്‍ സംവിധാനം ചെയ്ത ‘നവാഗതര്‍ക്ക് സ്വാഗതം’ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍’, സുന്ദര്‍ദാസിന്റെ ‘റബേക്ക ഉതുപ്പ് കിഴക്കേമല’, ചന്ദ്രഹാസന്റെ ‘ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു’, മനു കണ്ണന്താനത്തിന്റെ ‘ദൂരം’ എന്നീ അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു. സിനിമയ്ക്ക് പുറമെ പിതാവിന് ഒപ്പം ബിസിനസില്‍ സഹായി ആയിരുന്നു. സഹോദരി: നിമ്മി.