nctv news pudukkad

തൃക്കൂര്‍ പഞ്ചായത്തിലെ മന്നം സ്മാരക വായനശാലക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ അനുവദിക്കുന്നതിനു ധനകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

പുതിയ കെട്ടിടം നിര്‍മ്മിക്കാനായി ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ജില്ല കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വായനശാലകളുടെ കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് കളക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് എംഎല്‍എ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലിനു കത്ത് നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് ഇപ്പോള്‍ പ്രത്യേകാനുമതി ലഭിച്ചു. ജില്ല എല്‍എസ്ജിഡി എഞ്ചിനീയറിംഗ് വിഭാഗത്തിനാണ് നിര്‍മാണ ചുമതല.

Leave a Comment

Your email address will not be published. Required fields are marked *