ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, ജില്ലാ പഞ്ചായത്തംഗം കെ വി സജു എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്. വര്‍ഷങ്ങളായി ചണ്ടിയും മരങ്ങളും മറ്റും അടിഞ്ഞു കൂടി കിടക്കുന്നതും, പുഴയിലെ അനധികൃത കയ്യേറ്റങ്ങളും, മണല്‍ നിറഞ്ഞതും, ഷട്ടറുകളുടെ കേടുപാടുകള്‍ മൂലവും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ കാര്യമായി ബാധിച്ചുവെന്നും അതിനാലാണ് പുഴ കരകവിഞ്ഞ് പുഴയുടെ ഇരുവശങ്ങളിലെ പ്രദേശങ്ങള്‍ വെള്ളത്തിലായതെന്നും അംഗങ്ങള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. തൃക്കൂര്‍, അളഗപ്പനഗര്‍, നെന്മണിക്കര, പുത്തൂര്‍, പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിലും കോര്‍പറേഷന്റെ ചില ഭാഗങ്ങളിലും പ്രളയക്കെടുതി രൂക്ഷമായിരുന്നു. 2016 ല്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുഴയുടെ ആറ് പ്രദേശങ്ങള്‍ വൃത്തിയാക്കിയത് ഒഴിച്ചാല്‍ മറ്റ് കാര്യമായ പ്രവൃത്തികള്‍ പുഴ നവീകരണത്തിന്റെ ഭാഗമായി നടന്നിരുന്നില്ല, ഇതേതുടര്‍ന്നാണ് മണലിപ്പുഴ നവീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്നത്./