കൃഷി ഓഫീസര്‍ പി.ആര്‍. കവിത പാഠശാല ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹൈസ്‌കൂളിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രവീണ സുകുമാരന്‍ അധ്യക്ഷയായി. പാടങ്ങളെ പാഠമാക്കുന്നവിധത്തില്‍ വിപുലമായ അനുഭവസമ്പത്ത് കര്‍ഷകരായ സുരേന്ദ്രന്‍ കെ.എസ്, കേശവന്‍ കോറ്റുകുളം, ലത, രജേഷ് . ടി.വി, എന്നിവരും വരന്തരപ്പിള്ളി അസി. കൃഷി ഓഫീസര്‍ ശ്രീനിവാസന്‍, കെ.കെ. അനീഷ് കുമാര്‍, ടി. ശ്രീനാഥ്, ലിന്റോ . വി.എ. എന്നിവര്‍ പങ്കുവെച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ചെങ്ങാലൂര്‍ കര്‍ഷക കൂട്ടായ്മയും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയും ചേര്‍ന്ന് ചെങ്ങാലൂര്‍ ചിറയങ്ങാട്ടുപാടത്ത് നെല്‍കൃഷി പാഠശാല സംഘടിപ്പിച്ചു
