എല്‍ഡിഎഫ് വികസന പത്രിക പ്രകാശനം ചെയ്തു
എല്‍ഡിഎഫ് വികസന പത്രിക പ്രകാശനം ചെയ്തു. പുതുക്കാട് മണ്ഡലത്തിലെ കഴിഞ്ഞ 8 വര്‍ഷങ്ങളിലായി നടപ്പിലാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതുക്കാട് മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ വികസന പത്രിക പ്രശസ്ത സിനിമാതാരം ജയരാജ് വാര്യര്‍ നിര്‍വഹിച്ചു. കെ.കെ. രാമചന്ദ്രന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, എല്‍ഡിഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പി.കെ. ശിവരാമന്, പി.കെ. ശേഖരന്, രാഘവന് മുളങ്ങാടന്‍, ജോര്‍ജ് താഴെക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.