ദേശീയപാത പുതുക്കാട് കാല്‍നടയാത്രികര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ നടപ്പാലം പണിയുന്നതിന് പകരം ഫ്‌ളൈ ഓവര്‍ വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ സായാഹ്ന ധര്‍ണ്ണ നടത്തി. പുതുക്കാട് സിഗ്‌നല്‍ സെന്ററില്‍ സംഘടിപ്പിച്ച് പ്രതിഷേധം ആം ആദ്മി പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി ഉദ്ഘാടനം ചെയ്തു. ആം ആദ്മി പാര്‍ട്ടി പുതുക്കാട് മണ്ഡലം പ്രസിഡന്റ് ജോസഫ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ആം ആദ്മി പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ജിജോ ജേക്കബ്, ആം ആദ്മി പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം കെ.വൈ. ഷാജു, പുതുക്കാട് മണ്ഡലം സെക്രട്ടറി എന്‍.കെ. ഭാസ്‌ക്കരന്‍, പുതുക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് ആന്റണി കടവി,ആം ആദ്മി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ജിജിമോന്‍, ഒല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ജോണ്‍സണ്‍ ഐനിക്കല്‍, നാട്ടിക മണ്ഡലം പ്രസിഡന്റ് വി.കെ. രാജു എന്നിവര്‍ പ്രസംഗിച്ചു.
ദേശീയപാത പുതുക്കാട് കാല്‍നടയാത്രികര്‍ക്ക് റോഡ് കുറുകെ കടക്കാന്‍ നടപ്പാലം പണിയുന്നതിന് പകരം ഫ്‌ളൈ ഓവര്‍ വേണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രതിഷേധ സായാഹ്ന ധര്‍ണ്ണ നടത്തി
